HOME
DETAILS

സിഗ്നല്‍ സംവിധാനവും കാത്തിരിപ്പുകേന്ദ്രവും ഇല്ല

  
backup
September 19 2018 | 02:09 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d

മങ്കര: പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിലെ കവലയായ മങ്കരയില്‍ സൂചനാബോര്‍ഡുകളോ സിഗ്നല്‍ സംവിധാനങ്ങളോ ഇല്ലാത്തത് വാഹനയാത്ര ദുരിതത്തിലാക്കുന്നു.
രാപകലന്യേ ചരക്കുവാഹനങ്ങളും സ്വകാര്യബസുകളുമടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന കവലയില്‍ കാലങ്ങളായി സിഗ്നല്‍സംവിധാനം സ്ഥാപിക്കല്‍ കടലാസിലാണ്. സൂചനാ ബോര്‍ഡുകളില്ലാത്തതിനാല്‍ പറളി ഭാഗത്തുനിന്നും പത്തിരിപ്പാല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കോട്ടായി ഭാഗത്തേക്ക് തിരിഞ്ഞുപോകണമെങ്കില്‍ വഴിയിലെ യാത്രക്കാരോട് തിരക്കേണ്ട സ്ഥിതിയാണ്.
സംസ്ഥാനപാതയും കോട്ടായിറേഡും സംഗമിക്കുന്ന കവലയില്‍ പാലക്കാട് ഭാഗത്തേക്കും പത്തിരിപ്പാല ഭാഗത്തേക്കുമുള്ള യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രങ്ങളില്ലാത്തതിനാല്‍ കാലം മുഴുവനും വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ്.
തിരക്കേറിയ കവലയില്‍ വാഹനങ്ങളുടെ വേഗതാനിയന്ത്രണത്തിന് സ്പീഡ് ബ്രേക്കുകളോ ഗതാഗതനിയന്ത്രണത്തിന് സിഗ്നല്‍സംവിധാനങ്ങളോ ഇല്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
സംസ്ഥാനപാതയായതിനാല്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചിലില്‍ കാല്‍നടയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് റോഡു മുറിച്ചു കടക്കുന്നത്.
കവലയില്‍ പൊലിസ് സ്റ്റേഷനുണ്ടെങ്കിലും വാഹനങ്ങളുടെ മരണപ്പാച്ചിലും സ്വകാര്യബസുകളുടെ തോന്നിയിടത്തു നിര്‍ത്തുന്നതുമൊക്കെ ഇവിടം പതിവു സംഭവമാണ്.
പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിലെ പ്രധാന അപകടമേഖലയാണ് മങ്കര. മങ്കരയിലെ അപകടവളവു നിവര്‍ത്തിയെങ്കിലും മങ്കര-തേനൂര്‍ വരെയുള്ള ഭാഗം ഇപ്പോഴും അപകടമേഖലയാണ്. കവലയിലെ കല്ല്യാണമണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോള്‍ കാറുകളും മറ്റും റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്നതും അപകടസാധ്യതയേറെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊലിസ്‌സ്റ്റേഷന്‍ എന്നിവയുള്ള കവലയില്‍ ഒരു കംഫര്‍ട്ട് സ്റ്റേഷനില്ലാത്തതും ഇവിടെയെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. വാഹനങ്ങളുടെ വേഗതാനിയന്ത്രണത്തിന് കവലയില്‍ സ്പീഡ് ബ്രേക്കുകളും ഗതാഗതനിയന്ത്രണത്തിന് സിഗ്നല്‍സംവിധാനങ്ങളും യാത്രക്കാര്‍ക്ക് വെയിലും മഴയും കൊള്ളാതിരിക്കാന്‍ കാത്തിരിപ്പുകേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ മങ്കരകവലയില്‍ സ്ഥാപിക്കണമെന്നാണ് ജനകീയാവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  12 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago