ആനമാറിയില്‍ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു
കൊല്ലങ്കോട്: ആനമാറിയില്‍ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറരക്ക് ഇഞ്ചിപാടശേഖരങ്ങളിലേക്ക് ജോലിക്കു പോവുകയായിരുന്ന നാലംഗ തൊഴിലാളി സംഘത്തിനു നേരെയെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപെട്ടത്.
ആനമാറി, ഓന്നൂര്‍പ്പള്ളം, വടുകുംപാടം എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ കൂട്ടമായി വസിക്കുന്നത്. വറ്റിയകുളങ്ങളിലെ പുല്‍കാടുകള്‍ പുഴകള്‍, ഉപയോഗശൂന്യമായ വീടുകളുടെ അകത്തളങ്ങള്‍ എന്നിവകളില്‍ സ്ഥിരവാസമാക്കുന്ന കാട്ടുപാട്ടികള്‍ ഏതുസമയത്തും ആക്രമിക്കുമെന്നഭീതിയില്‍ രാത്രിയില്‍ പുറത്തിറങ്ങുന്നതുതന്നെ കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരുപത്തിനാലിലധികം അപകടങ്ങളാണ് കാട്ടുപന്നിയുടെ ആക്രമണത്തിലൂടെ ഉണ്ടായത്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ആക്രമണത്തില്‍ ഇരയായിട്ടുള്ളത്. നെല്‍പാടങ്ങളിലും ഇഞ്ചിപാടങ്ങളിലും മാത്രം ഉണ്ടായിരുന്ന കാട്ടുപന്നികളുടെ ആക്രമണം പിന്നീട് നാട്ടുകാരിലേക്കുംകൂടു വ്യാപിച്ചതോടെ സ്ത്രീകളും കുട്ടികളും ഭീതിയിലാണ്.
നിരവധിതവണ നാട്ടുകാര്‍ വനംവകുപ്പിനും പൊലിസിലും പരാതി നല്‍കിയും പുഴയിലും കനാലുകളിലും തമ്പടിച്ചിട്ടുള്ള കാട്ടുപന്നികളെ വനത്തിനകത്തേക്ക് കടത്തിവിടുവാന്‍ സാധിക്കാത്തത് ആനമാറിവാസികളെ ദുരിതത്തിലാക്കി.
കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായി ഒരാള്‍ മരിച്ചതും ശേഷം പന്നികള്‍ നാട്ടുകാരെ വിരട്ടുന്നതും തുടരുന്നതിനാല്‍ വനംവകുപ്പ് ഓഫിസിലേക്ക് സമരത്തിനള്ള തയ്യാറെടുക്കും അണിയറയില്‍ പുരോഗമിക്കുകയാണ്. മേഖലകളില്‍ വര്‍ധിച്ചുവരുന്ന കാട്ടുപന്നികളെ ഓടിക്കാന്‍ തക്കതായ നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."