കര്‍ണാടകയിലെ ബസ് സമരം പിന്‍വലിച്ചു
ബംഗളൂരു: കര്‍ണാടക ആര്‍ടിസി നടത്തിവന്ന സമരം പിന്‍വലിച്ചു. 12.5 ശതമാനം ശമ്പളവര്‍ധനവ് എന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് മൂന്നുദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചത്.
ശമ്പളത്തില്‍ 35 ശതമാനം വര്ധനവെന്നതായിരുന്നു പ്രധാനമായും ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. സമരക്കാര്‍ക്കെതിരേ വിവിധയിടങ്ങളില്‍ ജനങ്ങള്‍ രംഗത്തിറങ്ങിയതും ചില സ്ഥലങ്ങളില്‍ സര്‍വിസ് നടത്തിയ ബസുകള്‍ സമരക്കാര്‍ തടഞ്ഞതും സംഘര്ഷങ്ങള്ക്കിടയാക്കിയിരുന്നു. സമരം കാരണം സംസ്ഥാനത്തെ സ്കൂളുകള്‍ക്കു സര്‍ക്കാര്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെ.എസ്.ആര്.ടി.സി) ജീവനക്കാരും ബംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ബി.എം.ടി.സി) ജീവനക്കാരുമാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."