ലൂയിസ് എന്റികെ സ്പെയിനിന്റെ പരിശീലക സ്ഥാനം രാജിവച്ചു
മാഡ്രിഡ്: സ്പാനിഷ് ദേശീയ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് ലൂയിസ് എന്റികെ രാജിവച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് റൂബിയാലസ് ആണ് എന്റികെയുടെ രാജി കാര്യം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പ്രസിഡന്റ് അറിയിച്ചത്. സ്പെയിനിന്റെ അവസാനത്തെ ഏതാനും മത്സരങ്ങളില്‍ എന്റികെ പരിശീലക സ്ഥാനത്ത് ഉണ്ട@ായിരുന്നില്ല. റോബര്‍ട്ടോ മോറെനോ ആയിരിക്കും എന്റികെക്ക് പകരക്കാരനായി എത്തുക. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് എന്റികെ സ്പാനിഷ് ടീമിനെ പരിശീലിപ്പിച്ചത്. ഏഴ് മത്സരങ്ങളില്‍ പരിശീലകനായ അദ്ദേഹം അതില്‍ 5 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 2 മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.
2018 ലോകകപ്പില്‍ സ്പെയിനിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് എന്റികെ സ്ഥാനം ഏറ്റെടുക്കുന്നത്. രാജിക്ക് പിറകിലെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."