HOME
DETAILS
MAL
മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത ഹരജി തള്ളി
backup
June 19 2019 | 20:06 PM
കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത ഹരജി ഹൈക്കോടതി തള്ളി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായി ഇറക്കിയ മസാല ബോണ്ട് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സഞ്ചിത നിധിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ചാര്‍ട്ടേഡ് എക്കൗണ്ടന്റായ എം.ആര് രാജേന്ദ്രന് സമര്‍പിച്ച ഹരജിയാണ് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഹരജി പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."