നെബുലൈസര്‍ ശുദ്ധീകരിക്കാതെ പ്രവര്‍ത്തിപ്പിക്കുന്നതായി പരാതി
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ആവി പിടിക്കുന്ന ഉപകരണം (നെബുലൈസര്‍) ശുദ്ധീകരിക്കാതെ പ്രവര്‍ത്തിപ്പിക്കുന്നതായി പരാതി. ദിവസവും അയിരത്തി അഞ്ചൂറോളം രോഗികള്‍ ചികിത്സക്കെത്തുന്ന ആശുപത്രിയിലാണ് നെബുലൈസര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നത്.
കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുട്ടിയുമായി എത്തിയ വീട്ടമ്മയാണ് അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിട്ടുള്ള കുട്ടികള്‍ക്കായുള്ള നെബു ലൈസര്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശുദ്ധീകരണ പ്രക്രിയ നടത്താതെയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനോട് പരാതിപ്പെട്ടത്.
മണിക്കൂറുകള്‍ ക്യൂ നിന്ന് കുട്ടിയെ കുട്ടികളുടെ ഡോക്ടറെ കാണിച്ചപ്പോള്‍ അര മണിക്കുര്‍ ഇടവിട്ട് ആവി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഒ.പി വിഭാഗത്തിലൊന്നും ആവി പിടിക്കുന്ന ഉപകരണമില്ലാത്തതിനാല്‍ കുട്ടിയുമായി അത്യാഹിത വിഭാഗത്തില്‍ വീട്ടമ്മ എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്‌സ് കുഞ്ഞുങ്ങള്‍ക്ക് നെബുെൈലെസറിന്റെ മരുന്ന് ഒഴിക്കുന്ന ഭാഗം ശുദ്ധീകരിച്ച വെള്ളത്തില്‍ കഴുകാതെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന പച്ച വെള്ളത്തില്‍ കഴുകിയെന്ന് വരുത്തി വേഗം മരുന്ന് നിറക്കുകയായിരുന്നു.
തുടര്‍ന്ന് ആവി നല്‍കാതെ വീട്ടമ്മ കുട്ടിയുമായി മടങ്ങി. നെബുലൈസറില്‍ മരുന്നിനോടൊപ്പം ചേര്‍ക്കേണ്ട എന്‍.എസ് പ്യൂരിഫൈഡ് വാട്ടര്‍ ഉപയോഗിക്കാതെ മരുന്ന് മാത്രം ഒഴിക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."