മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ്;സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢൃ പ്രവാഹം
കുന്ദമംഗലം: മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢൃ പ്രവാഹം. ദിവസവും വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ അറിയിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ. സലീം അധ്യക്ഷനായി. യൂസുഫ് പടനിലം, കെ.പി സൈഫുദ്ദീന്, ജി.കെ ഉബൈദ് പ്രസംഗിച്ചു.സിദ്ദീഖ് തെക്കയില്‍, അല്‍ത്താഫ് അലി, ടി. കബീര്‍, സി. റസാഖ്, റിഷാദ് നേതൃത്വം നല്കി. എന്‍.എം യൂസുഫ് സ്വാഗതവും എ.പി ലത്വീഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കുന്ദമംഗലം മേഖലാ കമ്മിറ്റി നടത്തിയ റാലി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ അധ്യക്ഷനായി. ചന്ദ്രന് കല്ലുരുട്ടി, ജയപ്രകാശ് മടവൂര്‍, ഇ.പി അന്‍വര്‍ സാദത്ത്, എസ്.പി മധുസൂദനന് നായര്‍, സി. അബ്ദുറഹ്മാന്, കെ.കെ അബ്ദുല്‍ ഹമീദ് സംസാരിച്ചു. പ്രകടനത്തിന് ടി.പി ഷാഹുല്‍ ഹമീദ്, എം.പി ഫാസില്‍, മുസ്ലിഹ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."