HOME
DETAILS
MAL
വാര്‍ണര്‍ക്ക് രണ്ടാം സെഞ്ച്വറി; ബംഗ്ലാദേശിനെതിരേ ആസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍
backup
June 20 2019 | 14:06 PM
ലണ്ടന്‍: ഡേവിഡ് വാര്‍ണറുടെ ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറി മികവില്‍ ബംഗ്ലാദേശിനെതിരേ ആസ്ത്രേലിയക്ക് കൂറ്റന്‍ സ്കോര്‍. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്ണാണ് ടീം നേടിയത്. 147 പന്തില്‍ 166 റണ്‍സുമായി വാര്‍ണര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ആറോണ്‍ ഫിഞ്ച്(53), ഉസ്മാന് ക്വാജ(89) എന്നിവരും മികച്ച പിന്തുണ നല്കി. വാര്‍ണര്‍-ക്വാജ സഖ്യം രണ്ടാം വിക്കറ്റില്‍ 192 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 14 ബൗണ്ടറികളും അഞ്ച് സിക്സും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിങ്സ്. ബംഗ്ലാദേശ് ബൗളര്‍മാരെല്ലാം കണക്കിന് ശിക്ഷ ഏറ്റുവാങ്ങിയപ്പോള്‍ സൗമ്യ സര്‍ക്കാരിന്റെ മൂന്ന് വിക്കറ്റ് നേട്ടം മാത്രമാണ് എടുത്തുപറയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."