HOME
DETAILS

വിധി ഇന്ന്: കുല്‍ഭൂഷണിന്റെ വിധിപ്രസ്താവം ഹേഗില്‍

  
backup
May 17 2017 | 23:05 PM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b5%82%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d

ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ചു പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷക്കെതിരേയുള്ള ഹരജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നാകും ഹേഗില്‍ വിധി പ്രസ്താവം നടത്തുക. ഇന്ത്യ നല്‍കിയ ഹരജിയിന്മേല്‍ ഇരുരാജ്യങ്ങളുടെയും വാദം പൂര്‍ത്തിയായിരുന്നു.


ബലൂചിസ്ഥാനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പാക് പൊലിസ് 46കാരനായ ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ പറയുന്നത്. എന്നാല്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ ജാദവിനെ ഇറാനിലെ ചബാഹര്‍ തുറമുഖത്തു നിന്നാണ് പാകിസ്താന്‍ പിടികൂടിയതെന്നും പിന്നീട് സൈനിക കോടതി ഏകപക്ഷീയ വിചാരണയിലൂടെ വധശിക്ഷ വിധിച്ചെന്നുമാണ് ഇന്ത്യ യു.എന്നില്‍ പരാതിപ്പെട്ടത്.
ജാദവിന്റെ കുറ്റസമ്മത മൊഴിയെന്ന് പറയപ്പെടുന്ന വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞത് പാകിസ്താന് തിരിച്ചടിയായിരുന്നു.


കുല്‍ഭുഷനെതിരായ വിധി അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്കെതിരാണെന്നും വിയന്ന കണ്‍വന്‍ഷന്റെ പരസ്യലംഘനമാണെന്നും ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ചാരന്മാര്‍ക്ക് വിയന്ന ഉടമ്പടി ബാധകമല്ലെന്നായിരുന്നു പാകിസ്താന്‍ വാദിച്ചത്. ചാരപ്രവര്‍ത്തനം ആരോപിച്ച് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ് ഇന്ത്യയുടെ റിസര്‍ച് അനാലിസിസ് വിങ്(റോ) ഏജന്റ് ആണെന്നാണ് പാകിസ്താന്റെ ആരോപണം.
അതേസമയം ജാദവിന് ഇന്ത്യന്‍ സര്‍ക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ അന്താരാഷട്ര കോടതിയില്‍ ബോധിപ്പിച്ചു.


തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. പാകിസ്താന്റെ നിലപാടുകള്‍ വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവ് ബിസിനസ് ആവശ്യാര്‍ഥം ഇറാനിലായിരിക്കെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇന്ത്യ വാദിച്ചു.ബ്രിട്ടനിലെ അഭിഭാഷകനായ കവാര്‍ ഖുറേഷിയാണ് പാകിസ്താന് വേണ്ടി ഹാജരായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 minutes ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  16 minutes ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  an hour ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  an hour ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 hours ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  3 hours ago