പി.എന്‍.ബി വായ്പാ തട്ടിപ്പ്: നിയമകാര്യ സ്ഥാപനം നിരീക്ഷണത്തില്‍
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ നിയമകാര്യ സ്ഥാപനവും നിരീക്ഷണത്തില്‍. സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് (സി.എ.എം) എന്ന സ്ഥാപനത്തില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഇതിനെതിരേ നിരീക്ഷണം ശക്തമാക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്.
വജ്രവ്യാപാരി നിരവ് മോദി, അദ്ദേഹത്തിന്റെ അമ്മാവന് മെഹുല്‍ ചോക്സി എന്നിവര്‍ ചേര്‍ന്ന് 13,500 കോടി രൂപ തട്ടിയെടുത്തൂവെന്ന കേസില്‍ സി.എ.എമ്മിനും പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
നിരവ് മോദിയുടെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ ചിലത് ഇയാളുടെ വസതിയില്‍ നിന്നും മറ്റുചിലത് നിയമ സ്ഥാപനത്തില്‍ നിന്നും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പി.എന്‍.ബിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ രേഖകള്‍ കണ്ടെത്താനായിട്ടുണ്ടെന്ന് പ്രോസിക്യൂഷന് അഭിഭാഷകന് കെ. രാഘവാചാര്യയും രണ്ട് ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
വായ്പാ തട്ടിപ്പില്‍ നിരവ് മോദിയുടെ അറ്റോര്‍ണിയായി സി.എ.എമ്മിനെ ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."