അടിയന്തിര യോഗം നടത്തി
മുളകുന്നത്ത്കാവ്:ജീവനക്കാരുടെ കുറവ് മൂലം ഗവ.മെഡിക്കല്‍ കോളേജിലെ ചികിത്സ പ്രതിസന്ധിയിലായ കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എംഎല്‍എ അനില്‍ അക്കര അടിയന്തിര യോഗം വിളിച്ചു.
ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും ഒഴിവുകളെ കുറിച്ചുള്ള കണക്കുകള്‍ പ്രസിപ്പല്‍ ഡോ: എംകെ അജയകുമാര്‍, എംഎല്‍എയെ ധരിപ്പിച്ചു.
പുതിയ ഹൗസ് സര്ജന്മാരെ ആഗസ്റ്റ് ഒന്നിനകം നിയമിക്കാമെന്ന് യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഉറപ്പു നല്കി.
ജീവനക്കാരുടെ കുറവ് അടക്കമുള്ള മെഡിക്കല്‍ കോളേജിലെ എല്ലാ പ്രശ്നങ്ങളെയും സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ: എംകെ അജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടിജെ വര്‍ക്കി, ആസ്പത്രി സൂപ്രണ്ട് ഡോ: ഷംസാദ് ബീഗം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ:ഷാജി എബ്രഹാം,പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈജു സി എടക്കളത്തൂര്‍, ആസ്പത്രി വികസന സമിതി അംഗം സിവി കുര്യാക്കോസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."