വിദേശത്തെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം നല്‍കും
തിരുവനന്തപുരം: വിദേശത്തെ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ മലയാളികള്‍ക്ക് നോര്‍ക്ക വഴി നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. യു.എ.ഇയില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. മറ്റു രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വിവിധ വിമാന കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാന കമ്പനികള്‍ പൂര്‍ണമായ സൗജന്യം അനുവദിക്കില്ല. ഇക്കാര്യത്തില്‍ അവരുടെ ഇളവ് ലഭിക്കുമോ എന്നതാണ് പരിശോധിക്കുന്നത്. കേരളത്തില്‍ നിന്നുള്ള വിദേശ യാത്രക്കാരുടെ കൃത്യമായ കണക്ക് വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തി ഉത്സവകാലത്തെ വിമാനക്കൂലിയില്‍ കുറവ് വരുത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."