പൂച്ച ഒരു ഭീകരജീവിയാണ്
പേര് ഒമര്‍,വയസ്സ് മൂന്ന്, ഭാരം 14 കി.ഗ്രാം, നീളം 120 സെ.മി, പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല, ലോകത്തിലെ ഏറ്റവും വലിയ പൂച്ചയായ ഒമറിന്റെ വിശേഷണങ്ങളാണിത്. ഓസ്‌ട്രേലിയക്കാരി സ്റ്റെഫി ഹിര്‍സ്റ്റിന്റെ ഓമന മൃഗമാണ് ഈ വലിയ പൂച്ച.
ഹിര്‍സ്റ്റ് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഒമറിനു വേണ്ടി ഒരു സോഷ്യല്‍ മീഡിയാ അക്കൗണ്ട് ആരംഭിച്ചു. 270,000 തവണയാണ് തന്റെ ഫോട്ടോകളിലൊന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
2013ല്‍ സ്റ്റ്ഫി ഒമറിനെ വീട്ടിലെത്തിക്കുമ്പോള്‍ മറ്റുള്ള പൂച്ചകളെപ്പോലെ തന്നെയായിരുന്നു ഇവനും. പിന്നീട് ഒമറിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിലവിലെ ഏറ്റവും വലിയ പൂച്ച എന്ന ബഹുമതി വെസ്റ്റ് യോര്‍ക്ക്ഷയര്‍കാരനായ ഒരു പൂച്ചക്കാണ് നീളം(118 സെ.മി). ഈ പൂച്ചയുടെ നീളം കടത്തിവെട്ടിയാണ് ഒമര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."