ഐ.സി.എം.ഐ ഗ്രാന്റ്: അപേക്ഷാ സമയം ദീര്‍ഘിപ്പിക്കണം- ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഐ.സി.എം.ഐ ഗ്രാന്ഡിന് അപേക്ഷിക്കാന്‍ ഒരു മാസംകൂടി സമയം അനുവദിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്ഥാപന സാരഥി സംഗമം ആവശ്യപ്പെട്ടു.
അപേക്ഷിക്കാനുള്ള വിവരം നാലു ദിവസം മുമ്പാണ് സ്ഥാപനങ്ങള്‍ അറിയുന്നത്. സംഗമം എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സി.പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ടി.കെ പരീക്കുട്ടിഹാജി അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, വൈസ് പ്രസിഡന്റ് ക്രസന്റ് മുഹമ്മദലി, സുബൈര്‍ മാസ്റ്റര്‍ നെല്ലിക്കാപറമ്പ്, സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍, കാലിക്കറ്റ് ഓര്‍ഫനേജ് സെക്രട്ടറി ആലിക്കോയ, ഡോ. ഇര്ഫാന് അഹമ്മദ്, കെ.കെ സെയ്തലവി ബാഖവി, ഡോ. വി.എം അബ്ദുറഹിമാന്, മുഹമ്മദ്കുട്ടി ദാരിമി, കെ. ഉസ്മാന് കണ്ണൂര്‍, അബ്ദുസലാം സഖാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."