ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണവാര്‍ഡ് നിര്‍ണയത്തിനെതിരേയുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്നു വിധിപറയും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്താണ് ഹരജികള്‍ സമര്‍പ്പിച്ചത്. പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നൂറിലധികം ഹരജികള്‍ കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്നു തിരഞ്ഞെടുപ്പു കമ്മിഷനും കോടതിയില്‍ ബോധിപ്പിച്ചു. പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനും വനിതകള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയത്. ഇതു പൊതു വിഭാഗത്തില്‍പ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തിക്കൊണ്ടാവരുതെന്നു ഹരജിക്കാരും കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളിലെ 65 ശതമാനത്തോളം വാര്‍ഡുകള്‍ സംവരണസീറ്റുകളായി മാറും. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണ സീറ്റുകളാക്കുന്നത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ഹരജിക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."