'ഉളുപ്പില്ലല്ലോ...' അനുയായികള്‍ തല്ലിച്ചതച്ച ഓട്ടോക്കാരന് മധുരം നല്‍കി നല്ല പിള്ള ചമയാന്‍ ശ്രമിച്ച തമിഴിസൈക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസമഴ
ചെന്നൈ: ഇന്ധനവിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലി ചതച്ച ഓട്ടോക്കാരനെ വീണ്ടും കണ്ട് 'മധുരം' കൊടുത്ത ബി.ജെ.പി അധ്യക്ഷ തമിഴ്ഇസൈ സൗന്ദര്യ രാജനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. നാണമില്ലല്ലോ എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ബി.ജെ.പി നേതാവിനോട് ചോദിക്കുന്നത്.
സംഭവം നടന്ന ദിവസം മദ്യപിച്ചാണ് കതിര്‍ എത്തിയതെന്ന് പറഞ്ഞ തമിഴ് ഇസൈക്ക് ഇപ്പോള്‍ എന്താണ് മനംമാറ്റം ഉണ്ടായതെന്നും, നാണമുണ്ടോ നിങ്ങള്‍ക്ക് എന്നും സോഷ്യല്‍മീഡിയ കളിയാക്കുന്നു.'നാണമില്ലാത്ത ചെയ്തിയെ' കണക്കറ്റം ചോദ്യം ചെയ്തുള്ള സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് ഇത് വരെ തമിഴ്ഇസൈ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തമിഴ്ഇസൈ മാധ്യമങ്ങളെ കാണുന്നതിനിടെ ഉയരുന്ന ഇന്ധനവിലയെക്കുറിച്ച് ഓട്ടോ ഡ്രൈവറായ കതിര്‍ ചോദ്യവുമായി എത്തിയത്. ഉടനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തമിഴ്ഇസൈ നോക്കി നില്‍ക്കെയായിരുന്നു സംഭവം. സംഭവം ഏറെ വിമര്‍ശനത്തിനിടയാക്കിയരുന്നു. തുടര്‍ന്നാണ് തമിഴിസൈ മധുര പലഹാരങ്ങളുമായി കതിറിനെ കാണാനെത്തിയത്. കതിറിന് മധുരം കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതുമായ ഫോട്ടോകള്‍ തമിഴ്ഇസൈ തന്നെയാണ് ട്വിറ്ററില്‍ പങ്കു വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."