ജില്ലയിലെ അവസാന ദുരിതാശ്വാസ ക്യാംപ് ഇന്ന് പിരിച്ചുവിടും
പൊന്നാനി: സര്‍ക്കാര്‍ സഹായങ്ങള്‍ കടലാസില്‍ മാത്രമായൊതുങ്ങി. ജില്ലയിലെ അവസാന ക്യാംപ് ഇന്ന് പിരിച്ചുവിടും. പ്രളയം മൂലം വീട് നഷ്ടമായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന ജില്ലയിലെ അവസാന കുടുംബവും ഇന്ന് താല്‍ക്കാലിക വീട്ടിലേക്ക് മടങ്ങും.
ജില്ലയില്‍ പൊന്നാനി ഈഴുവത്തിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട് ഓഫിസിലെ ദുരിതാശ്വാസ കേന്ദ്രമായിരുന്നു അവസാന ക്യാംപ്. നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകമ്പാടം എരഞ്ഞിമങ്ങാട് യതീംഖാനയിലെ ക്യാമ്പിലുള്ളവര്‍ ഒരാഴ്ച മുന്‍പ് തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു.
ഒരാഴ്ച മുന്‍പ് പൊന്നാനിയിലെ ദുരിതാശ്വാസ ക്യാംപില്‍ 15 കുടുംബങ്ങളിലെ 50പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഓരോരുത്തരായി വീടുകളിലേക്ക് മടങ്ങി.
ഇതിനിടെ ക്യാമ്പിലുള്ളവരെ വീടുകളിലേക്ക് മടങ്ങാന്‍ അധികൃര്നിര്ബന്ധിക്കുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു.
പല വീടുകളും ഇപ്പോഴും വാസയോഗ്യമായിട്ടില്ലെന്നാണ് ക്യാംപില്‍ കഴിഞ്ഞിരുന്നവരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."