കുരുക്ക് മുറുകുന്നു: 'എല്ലാം ശിവശങ്കറിന്റെ അറിവോടെ',മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ കുരുക്ക് മുറുകുന്നു.ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് എല്ലാം ശിവശങ്കറിന്റെ അറിവോടെയെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് മൊഴി നല്കി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കും പങ്കെന്ന് സ്വപ്ന വെളിപ്പെടുത്തി. കോണ്‍സുലേറ്റിലെ അക്കൌണ്ടന്റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ശിവശങ്കറിന് പങ്കുണ്ടെന്ന നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതോടെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി കാലാവധി നീട്ടി. ഒരു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി.താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."