യുവകലാകാരന്മാര്ക്കുള്ള സ്കോളര്‍ഷിപ്പ്: കേരളത്തില്‍ നിന്ന് അഞ്ച് അപേക്ഷകള്‍
ന്യൂഡല്‍ഹി: വിവിധ സാംസ്കാരിക മേഖലകളിലെ യുവ കലാകാരന്മാര്ക്കുള്ള 2015- 16 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പിന് കേരളത്തില്‍ നിന്ന് ലഭിച്ചത് അഞ്ച് അപേക്ഷകള്‍. ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത് പശ്ചിമബംഗാളില്‍ നിന്നാണ്, 42 എണ്ണം.
കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്ന് രണ്ട് അപേക്ഷകള്‍ ലഭിച്ചെങ്കിലും ആരെയും പരിഗണിച്ചില്ല. 2013- 14 വര്‍ഷം 29 അപേക്ഷകള്‍ ലഭിക്കുകയും അഞ്ചു പേരെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുകയും ചെയ്തതായും കേന്ദ്ര സാംസ്കാരിക സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ രാജ്യസഭയില്‍ അറിയിച്ചു.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം, നൃത്തം, നാടകം, മൂകാഭിനയം, ദൃശ്യകല, അഭിനയം, നാടന്‍, പരമ്പരാഗത, തദ്ദേശീയ കലകള്‍ എന്നിവയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള കലാകാരന്മാര്ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
എല്ലാവര്‍ഷവും ഓണ്‍ലൈന്‍ വഴിയാണ് ഇതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുക. കേന്ദ്ര സാംസ്കാരിക വകുപ്പ് നിയോഗിക്കുന്ന വിദഗ്ധ സമിതിയാണ് അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."