ബീഹാറിലെ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു എന്ന് മോദി
ഡല്‍ഹി: ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകള്‍.
ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞു. പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണ്ണായകമായ തീരുമാനമാണ് അവര്‍ എടുത്തതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വ്യാപാരികള്‍, കച്ചവടക്കാര്‍, കടയുടമകള്‍ തുടങ്ങി എല്ലാ വിഭാഗക്കാരും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എന്‍ഡിഎ മുദ്രാവാക്യത്തെ ആശ്രയിച്ചു. ബീഹാറിലെ എല്ലാ പ്രദേശങ്ങളിലും പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന ഉറപ്പ് പറയുന്നു. മോദി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."