HOME
DETAILS
MAL
തവനൂര്‍ കോളജ്: എം.എസ്.എഫ് വിദ്യാര്‍ഥി ലഹള നടത്തും
backup
May 18 2017 | 20:05 PM
എടപ്പാള്‍: തവനൂര്‍ ഗവ. കോളജിന്റെ ശിലാസ്ഥാപനം പോലും നിര്‍വഹിക്കാത്ത സ്ഥലം എം.എല്‍.എയും മന്ത്രിയും കൂടിയായ കെ.ടി ജലീലിന്റ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ കാലത്ത് പത്ത് മണിക്ക് ചമ്രവട്ടത്ത് മന്ത്രിയുടെ ഓഫിസിന് മുന്നില്‍ എം.എസ്.എഫ് തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി ലഹള നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി ലഹള യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കടുക്കും. യോഗത്തില്‍ പി സാദിഖലി അധ്യക്ഷനായി. സാഹിര്‍ മാണൂര്‍, ഹസ്സൈനാര്‍ നെല്ലിശ്ശേരി, ഷഫീഖ് കൂട്ടായി, സലാം നെരിപ്പറമ്പ്, ഷൗക്കത്ത് തൃപ്പങ്ങോട്, നിസാര്‍ കൈമലശ്ശേരി, അബ്ദുറഹ്മാന് മറവഞ്ചേരി, പി.വി.എം ആശിഖ്, സിറാജ് കണ്ടനകം, നബീല്‍ ചേകനൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."