HOME
DETAILS

കോളനി നവീകരണത്തിന് ചാമക്കാലായും കൊല്ലങ്കരിയും തെരഞ്ഞെടുത്തു: മോന്‍സ് ജോസഫ്

  
backup
May 18 2017 | 20:05 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%ae%e0%b4%95%e0%b5%8d



കടുത്തുരുത്തി: പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പരിപാടിയില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് കോളനികള്‍ തെരഞ്ഞെടുത്തതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നിന്ന് എഴുമാന്തുരുത്ത് കൊല്ലങ്കരി കോളനിയും മാഞ്ഞൂര്‍ ചാമക്കാലാ ചിറപ്പാടം പട്ടികജാതി കോളനിയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലനുമായി  അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കോളനികള്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. കോളനികളുടെ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി രണ്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഒരു കോളനിക്ക് ഒരു കോടി രൂപയുടെ വികസനം നടപ്പാക്കുന്നതാണ്. പ്രവൃത്തി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ്.
    നാല്‍പ്പതൊ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ ഒന്നിച്ചധിവസിക്കുന്നതും വികസനകാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നതുമായ കോളനികളിലാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമവികസന പദ്ധതി നടപ്പിലാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും രണ്ട് കോളനികളും റോഡ് - ഡ്രെയിനേജ് സൗകര്യം മെച്ചപ്പെടുത്തല്‍, സാനിട്ടേഷന്‍, ഭവനപുനരുദ്ധാരണം, മാലിന്യനിര്‍മാര്‍ജ്ജനം, ജലസേചന സൗകര്യം, അടുക്കള തോട്ടം, വരുമാന ദായക പദ്ധതികള്‍, വൈദ്യുതീകരണം, കുടിവെള്ള പദ്ധതി എന്നിവയില്‍ നിന്നും മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ തെരഞ്ഞെടുത്ത് നടപ്പാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് എം.എല്‍.എ. വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടനെ ചാമക്കാലായിലും എഴുമാന്തുരുത്തിലും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുമെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  33 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  38 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago