ഇന്ത്യന്‍ യുദ്ധക്കപ്പല്‍ 'ഐ.എന്‍.എസ് മുംബെ' ദോഹ ഹമദ് തുറമുഖത്ത്
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ നാവിക രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ് മുംബെ ദോഹയിലെ ഹമദ് തുറമുഖത്തെത്തി. ത്രിദിന സന്ദര്‍ശനത്തിനെത്തിയ കപ്പല്‍ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ എംബസി സൗകര്യം ഏര്‍പ്പെടുത്തി. ഗൈഡഡ് മിസൈല്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള അത്യധുനിക സൗകര്യങ്ങളാല്‍ നിബിഡമാണ് കപ്പലെന്ന് ലഫ്‌ററനന്റ് കമാണ്ടര്‍ ജി.എ. ആദര്‍ശ് പറഞ്ഞു. ജനങ്ങളെ രക്ഷപ്പെടുത്താനുള്ള രണ്ടു ചേതക്ക് ഹെലികോപ്‌റററുകള്‍ കപ്പലിന്റെ ഇരുവശങ്ങളിലും ഘടിപ്പിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഖത്തറിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. ഡിംഡെക്‌സ് എക്‌സിബിഷനോടനുബന്ധിച്ചു ഐ.എന്‍.എസ്. കൊല്‍ക്കത്ത ദോഹ സന്ദര്‍ശിച്ചിരുന്നു. അതേ ഇനത്തില്‍പ്പെട്ട പത്താമത്തെ യുദ്ധക്കപ്പലാണിത്. എതിരാളികളുടെ കപ്പലിലേക്കും കരയിലേക്കും തൊടുത്തു വിടാന്‍ തക്കവിധം ഘടിപ്പിച്ചിട്ടുള്ള ഉറാം എന്ന നാലു വീതമുള്ള പതിനാറു മിസൈലുകള്‍ ഈ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. 500 മീററര്‍ ആഴത്തില്‍ ചെന്നു പതിക്കാന്‍ ശേഷിയുള്ള റോക്കററുകളും എ.കെ 100 തോക്കുകളും ഇതില്‍ സജ്ജികരിച്ചിട്ടുണ്ട്.
മുംബെ നഗരത്തിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. അത്യന്താധിനിക സെന്‍സറുകളും ഉപകരണങ്ങളുമുള്ള ഏററവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലാണിത്. ഡല്‍ഹി ക്ലാസിലുള്ള മൂന്നാമത്തെ കപ്പലാണിത്. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തും സാങ്കേതികരംഗത്തെ മികവും തെളിയിക്കുന്നതാണി കപ്പല്‍. ഇന്ത്യന്‍ നേവി ഡിസൈന്‍ ചെയ്ത ഈ കപ്പല്‍ മാസഗന്‍ ഡോക്കില്‍ ഘട്ടങ്ങളായിട്ടായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2001 ജനുവരി 22നായിരുന്നു ഈ കപ്പല്‍ കമ്മീഷന്‍ ചെയ്തത്. 163 മീറററാണിതിന്റെ നീളം 17 മീററര്‍ വീതിയുമുണ്ട്.
ഇന്ത്യന്‍ നാവികസേനയുടെ പടിഞ്ഞാറന്‍ മേഖലയിലെ ശക്തമായ സാന്നിധ്യമാണ് ഐ.എന്‍.എസ് മുംബെ. ഡിസ്‌ട്രോയറാണിത്. ഇന്ത്യക്കു പുറത്തും റിലീഫ് പ്രവര്‍ത്തനത്തില്‍ ഈ കപ്പല്‍ പങ്കെടുത്തിട്ടുണ്ട്. 2006ലെ ഓപ്പറേഷന്‍ സുഖൂര്‍ എന്ന പേരില്‍ ലബനാനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിലും സുപ്രധാമായ പങ്കു വഹിച്ചിട്ടുണ്ട്. ക്യാപ്‌ററന്‍ അമിത് ശ്രീവസ്തവയാണ് നിലവിലെ കപ്പലിന്റെ കമാണ്ടന്റ്. 35 ഓഫിസര്‍മാരും 300 ജിവനക്കാരും ഈ കപ്പലിലുണ്ട്. നേരത്തെ ഐ.എന്‍.എസ് ഡല്‍ഹിയും ഐ.എന്‍.എസ് ത്രിശൂലും ദോഹയിലെത്തിയിരുന്നു. ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണീ സന്ദര്‍ശനോദ്ദേശം. കടലില്‍ ചെറിയൊരു സൈനിക പരിശീലനമുണ്ടാവും. നാവികരംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ പ്രസ്പരം അറിവുകള്‍ കൈമാറാനും ഈ യാത്ര ഉപകരിക്കുമെന്നു മലയാളി കമാന്റന്‌റായ ആദര്‍ശ് വ്യകതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."