സംസ്ഥാന മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിങ്ങിന് മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.ഫിറോസ് ഖാന് അര്‍ഹനായി. വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങില്‍ മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്തും, ഫോട്ടോഗ്രാഫിയില്‍ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ സിദ്ദീഖുല്‍ അക്ബറും അര്‍ഹനായി. മാതൃഭൂമിയിലെ കെ. ഉണ്ണികൃഷ്ണനാണ് മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ്.
മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം. ദിനുപ്രകാശിനാണ് ടി.വി റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ്. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ റഹീസ് റഷീദിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലെ അനൂജദേവിക്കാണ് ടി.വി ന്യൂസ് റീഡര്‍ക്കുള്ള അവാര്‍ഡ്. എ.സി.വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി. അഭിജിത്തിനാണ് ടി.വി അഭിമുഖത്തിനുള്ള അവാര്‍ഡ്. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ സ്പെഷല്‍ കറസ്പോണ്ടന്റ് ജിമ്മി ജയിംസിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന് ജിബിന്‍ ബേബിക്കാണ് ടി.വി കാമറാമാനുള്ള അവാര്‍ഡ്. മീഡിയ വണ്‍ കാമറാമാന് ജയ്സല്‍ ബാബു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. എഡിറ്റിങ്ങിന് മാതൃഭൂമി ന്യൂസ് സീനിയര്‍ വിഷ്വല്‍ എഡിറ്റര്‍ ബൈജു നിഴൂരിനാണ് അവാര്‍ഡ്. മനോരമ ന്യൂസ് വിഡിയോ എഡിറ്റര്‍ ഡാള്ട്ടന് ജോസ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, സി.എസ് വെങ്കിടേശ്വരന്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന് എന്നിവരടങ്ങിയ ജൂറിയാണ് പത്രമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. നീലന്, കെ.ബി വേണു, രാജേശ്വരി മോഹന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ടി.വി അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."