യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: യോഗ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര യോഗ ദിനാചരണം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലും യോഗ പരിശീലനം നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ക്കു പുറമെ നേരത്തെ തന്നെ നാട്ടിലുള്ള യോഗ കേന്ദ്രങ്ങളും അഭ്യസിപ്പിക്കുന്നുണ്ട്.
യോഗ സംബന്ധിച്ച് ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് മതപരമായ കാര്യമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. യോഗയുടെ ഭാഗമായുള്ള പരിശീലനം മതപരമായ ചടങ്ങുകളുമായി ബന്ധമുള്ളതല്ല. ജാതി- മത ഭേദമന്യേ എല്ലാവരും യോഗ പരിശീലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ യോഗ കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വി. എസ് ശിവകുമാര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."