മുനിസിപ്പല്‍സ്റ്റാന്‍ഡിലെ കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ച് മാറ്റല്‍ കടലാസിലൊതുങ്ങുന്നു
പാലക്കാട്: കഴിഞ്ഞമാസം രണ്ടിന് നഗരത്തില്‍ മുനിസിപ്പല്‍സ്റ്റാന്‍ഡിനു സമീപം അമ്പതുവര്‍ഷം പഴക്കമുള്ള കെട്ടിടം വീണതിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിച്ച് മാറ്റല്‍ കടലാസിലൊതുങ്ങുന്നു. ബഹുനില കെട്ടിടത്തിന്റെ മുകള്‍നിലയും താഴത്തെ 7 കടകളുമാണ് അന്ന് പൂര്‍ണ്ണമായും നിലംപൊത്തിയത്. ഇതിനുശേഷം അവശേഷിക്കുന്ന ഹോട്ടല്‍, ലോഡ്ജുള്‍പ്പെടെ താഴത്തെ മുഴുവന്‍കടകളും നഗരസഭാധികൃതര്‍ അടച്ചു സീല്‍ ചെയ്തിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് തകര്‍ച്ചാഭീഷണിയുള്ളതിനാല്‍ അവശേഷിക്കുന്ന കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് മാറ്റാന്‍ നഗരസഭാധികൃതര്‍ ഉത്തരവിറക്കിയിരിക്കുന്നു. ഈ മാസം 30 നകം കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം പൂര്‍ണ്ണമായും പൊളിച്ച് മാറ്റാനുള്ള ഉത്തരവ് കരിസനക്കാറ്റില്‍പ്പറന്ന മട്ടാണ്. കെട്ടിടത്തിന് മുകള്‍ നിലയിലെ ലോഡ്ജ് പൂര്‍ണമായും അനധികൃതമാണെന്നിരിക്കെ കെട്ടിടയുടമ ഭീമമായ വാടകയാണ് പ്രതിമാസം ഈടാക്കിയിരിക്കുന്നത്. നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയടക്കം നിരവധി സ്ഥാപനങ്ങളുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിക്കാന്‍ ഉത്തരവിറക്കിയിട്ടും ഇത് പൊളിച്ച് നീക്കുമോ എന്നതും ആശങ്കാജനകമാണ്. എന്നാല്‍ നഗരത്തിലെ മറ്റിടത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തരവുകളിലും നഗരസഭയ്ക്ക് ഭിന്നാഭിപ്രായങ്ങളാണെന്ന ആക്ഷേപങ്ങളാണുയരുന്നത്. മുനിസിപ്പല്‍സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തിന്റെ തകരാറുഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടക്കാര്‍ക്ക് ബദല്‍ സംവിധാനത്തിനുള്ള സമയംപോലും നല്‍കാതെയാണ് നഗരസഭാ കടകളടച്ച് സീല്‍ ചെയ്തത്. എന്നാല്‍ നഗരത്തില്‍ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ നിരവധിയുണ്ടായിട്ടും ചെറുകിടക്കാരോട് നഗരസഭ ഇരട്ടത്താപ്പുനയമാണിപ്പോള്‍ നടത്തുന്നത്. വന്‍കിടക്കാരുടെ കെട്ടിടങ്ങള്‍ ഇപ്പോഴും പൊളിച്ച് മാറ്റലോ നോട്ടീസ് പതിക്കലോ അടക്കമുള്ള നടപടികള്‍ ഫയലുകളിലൊതുങ്ങുകയാണ്. കാലപ്പഴക്കമുള്ള ടൗണ്‍ഹാള്‍ കെട്ടിടം നിലംപതിക്കാനുള്ള സാധ്യതയില്‍ നിലകൊള്ളുമ്പോഴും നഗരസഭയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന കാര്യം ഉത്തരവുകളിലൊതുങ്ങുകയാണ്. നഗരസഭ അനുവദിച്ച സമയമവസാനിക്കാന്‍ നാളുകള്‍ മാത്രമിരിക്കെ തകര്‍ന്ന കെട്ടിടത്തിന്റെ ബാക്കിഭാഗം പൊളിക്കുന്നതിനെപ്പറ്റി ഉടമസ്ഥരോ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ക്കായി നഗരസഭയോ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."