റോഡിന്റെ ശോചനീയാവസ്ഥ; പ്രതീകാത്മക പ്രതിഷേധ സമരം നടത്തി
എരുമപ്പെട്ടി: വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ പന്നിത്തടം മുതല്‍ പാഴിയോട്ടുമുറി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പന്നിത്തടം ഐ.എന്‍.ടി.യു.സി തൊഴിലാളികളും,കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രതിഷേധസമരം നടത്തി.
പന്നിത്തടം മാത്തൂര്‍ റോഡിലെ കുണ്ടും കുഴികളും അടച്ച് പ്രതീകാത്മക പ്രതിഷേധ സമരമാണ് നടത്തിയത് . ആലത്തൂര്‍ -ഗുരുവായൂര്‍ സംസ്ഥാന പാതകൂടിയായ ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം ഒരുവര്‍ഷം മുന്‍പ് സ്ഥലം എം.എല്‍.എ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചിരുന്നു.
അപകടങ്ങള്‍ നിത്യ സംഭവമായ ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം. ഡി.സി.സി സെക്രട്ടറി വി.കെ രഘുസ്വാമി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.കെ സുലൈമാന്‍ അധ്യക്ഷനായി. പി.വി പ്രസാദ്,ഒ.എസ് വാസുദേവന്‍,എ.കെ.റസാഖ്,ലിബിന്‍ കെ.മോഹനന്‍,ഷറഫുദ്ദീന്‍ പന്നിത്തടം,ആമിനസുലൈമാന്‍,ദീപ രാമചന്ദ്രന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."