ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ പ്രവാസിസംഘടനകളുടെ അനുശോചന പ്രവാഹം
മനാമ: ബഹ്റൈന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനമറിയിച്ചു.
സമസ്ത ബഹ്റൈന്‍
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ സമസ്ത ബഹ്റൈന്‍ അനുശോചനിച്ചു.നീണ്ട നാലു പതിറ്റാണ്ടു കാലം ഈ രാജ്യത്തെ സുസ്ഥിതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ബഹു. പ്രധാനമന്ത്രി വഹിച്ച പങ്ക് വളരെ വലുതാണ്,പ്രവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കും ഇവിടെ എല്ലാ ആനുകൂല്യങ്ങളോടെയും അവകാശങ്ങളോടെയും സന്തുഷ്ട ജീവിതം നയിക്കാനദ്ദേഹം അവസരമൊരുക്കിയിരുന്നു.ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും ഇന്ത്യന്‍ ഭരണാധികാരികളെയും നേതാക്കളെയും പ്രത്യേകം പരിഗണിക്കാനും നയതന്ത്രബന്ധങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ബഹു. പാണക്കാട് ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബഹ്റൈനിലെത്തിയപ്പോള്‍ അവരെ സ്വീകരിച്ചതും കൂടിക്കാഴ്ചക്ക് അവസരം നല്‍കിയതും ഓര്‍ക്കുന്നു.അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ രാജാവിനും മറ്റു ഭരണാധികാരികള്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സമസ്ത ബഹ്റൈന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജി ഫ് രി മുത്തു കോയതങ്ങളും അനുശോചനം അറിയിച്ചതായി സമസ്ത ഭാരവാഹികള്‍ അറിയിച്ചു.
ബഹ്‌റൈന്‍ കെ.എം.സി.സി
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പില്‍ പറഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്. പ്രവാസസമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേര്‍ത്തുപിടിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ബഹ്‌റൈനിനെ മുന്നിലെത്തിച്ചു.
കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നല്‍കാന്‍ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഒ.കെ കാസിം എന്നിവർ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ബഹ്റൈൻ പ്രതിഭ
അര നൂറ്റാണ്ടോളം ബഹ്‌റൈൻ ഭരണത്തിന് നേതൃത്വം നല്‍കിയ അതുല്യ വ്യക്തിത്വം ലോകത്തിൽ ഏറ്റവും ദീർഘ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ലോക ഭൂപടത്തിൽ ബഹ്റൈനെ ഇന്ന് കാണുന്ന തരത്തിൽ വികസിപ്പിച്ച ക്രാന്തദർശിയായ ഒരു ഭരണാധികാരിയെയാണ് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയിലൂടെ ദേഹ വിയോഗത്തിലൂടെ ഇന്ത്യക്കാരന്റെ പോറ്റമ്മയായ ഈ രാജ്യത്തിന് നഷ്ടമാകുന്നത്.
ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. എണ്ണവരുമാനത്തിന് പുറമെ ബഹ്റൈനെ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റി വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈകൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് അവിസ്മരണീയമായിരുന്നു. അദ്ദേഹം കാണിച്ച സ്നേഹവും , ജാഗ്രതയും, വികസന കാര്യത്തിലെ പ്രവാസികളുടെ കറ കളഞ്ഞ സഹകരണവുമായിരിക്കും വിട വാങ്ങിയ രാഷ്ട്രനായകന് പ്രണാമമായി ഇന്ത്യൻ സമൂഹത്തിന് തിരികെ നൽകാൻ കഴിയുക എന്ന് പ്രതിഭ പ്രസിഡണ്ട് കെ.എം.സതീശ് ജനറൽ സെക്രട്ടറി ലിവിൻ കുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍
ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തിദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ.
തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം നികത്താന്‍ ബഹ്റൈന്‍ ഭരണാധികാരി ഹിസ് മെജസ്റ്റി . ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ ക്കും മറ്റ് ഭരണാധികാരികള്‍ക്കും ശക്തി ഉണ്ടാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ വെള്ളിയാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്ന മദീന പാഷൻ പരിപാടി മാറ്റിവച്ചതായും അറിയിക്കുന്നു.
ഐ.സി.എഫ് ബഹ്‌റൈൻ
ആധുനിക ബഹ്‌റൈെൻറ നിർമ്മിതിയിൽ നിസ്തുലമായ പങ്ക് വഹിച്ച പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രജാവത്സലനും പ്രവാസി സമൂഹത്തോട് വലിയ അനുകമ്പ കാണിച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ ബഹ്‌റൈൻ രാജകുടുംബത്തിനും ജനങ്ങൾക്കും ഉണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കു ചേരുന്നു.
അദ്ദേഹത്തിെൻറ ബഹുമാനാർത്ഥം വ്യാഴാഴ്ച രാത്രി എല്ലാ ഐ.സി.എഫ് കേന്ദ്രങ്ങളിലും പ്രാർത്ഥനാസദസ്സുകൾ സംഘടിപ്പിക്കും.കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാക്കുകയും ചെയ്ത നന്മ നിറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ
ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും രാജ്യത്തിന്റെ പുരോഗതിക്കും പ്രവാസികളുടെ ക്ഷേമ കാര്യങ്ങളിലും അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ അഭിപ്രായപ്പെട്ടു.
ദീർഘ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ചു എല്ലാവർക്കും ഒരു പോലെ പ്രിയങ്കരനായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ഖലീഫ കുടുംബത്തിന്റെ വിഷമത്തിൽ പങ്ക് ചേരുന്നതായും അറിയിച്ചു .മോക്ഷ പൂർണ്ണമായ പരലോക ജീവിതത്തിനു വേണ്ടിയും നിത്യ ശാന്തിക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഐ.വൈ.സി.സി ബഹ്‌റൈൻ
നീണ്ടകാലം പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ വഹിച്ച പങ്ക് വളരെ വലുതാണ്. സ്വന്തം രാജ്യത്ത് എന്ന പോലെ പ്രവാസികൾക്കു ജീവിക്കാൻ അവസരം ഒരുക്കിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം. പ്രത്യേകിച്ച്, ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ പിന്തുണ വിസ്മരിക്കാൻ കഴിയില്ലെന്ന് പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു.
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ
വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ അനുശോചിച്ചു.ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന,ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുവാൻ അവസരം ലഭിച്ച വ്യക്തിത്വമായിരുന്നുവെന്നും WPMA സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ലോകത്തിലെ എല്ലാ നന്മകളെയും സ്വന്തം രാജ്യത്ത് നടപ്പിലാക്കുവാൻ അദ്ദേഹം പ്രയത്നിച്ചിരുന്നു.
മാത്രമല്ല ബഹ്‌റൈനിൽ ജീവിക്കുന്ന ഒരു മനുഷ്യനും ഒരു വിവേചനവും നേരിടുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹത്വം എന്ന് കോർ കമ്മിറ്റി അംഗങ്ങൾ അനുശോചന കുറിപ്പിൽ പറഞ്ഞു. ബഹ്റൈന്‍ എന്ന പവിഴ ദ്വീപിനെ പ്രവാസികള്‍ തങ്ങളുടെ പോറ്റമ്മയായി ഹൃദയത്തിലേറ്റാന്‍
ഹിസ് ഹൈനസ് ഖലീഫയുടെ നിരവധി തീരുമാനങ്ങള്‍ കാരണമായി.
ഈ കോവിഡ് മഹാമാരി കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായസഹകരണങ്ങൾ നൽകാൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നുവെന്ന് WPMA സെക്രെട്ടറിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബത്തിലെ ഒരംഗം നഷ്ടമായതിന്‍റെ ദുഖത്തിലാണ് ഇന്ന് ബഹ്റൈനിലെ പ്രവാസ സമൂഹം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും അനുശോചന യോഗം അറിയിച്ചു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ
ബഹ്‌റൈൻ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ഭരണാധികാരിയെയാണ് നമുക്ക് നഷ്ടമായത്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം അത്യധികം അടുപ്പം പുലർത്തി.ആധുനിക ബഹ്‌റൈനെ അഭിവൃദ്ധിയോടെ കെട്ടിപ്പടുക്കാനും ബഹ്റൈൻ നിവാസികൾക്ക് മികവുറ്റ ജീവിത നിലവാരവും സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താനും ലോകരാജ്യങ്ങളുടെ ശ്രദ്ധയും നിരവധി അംഗീകാരങ്ങളും നേടിയെടുക്കാനും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ബഹ്‌റൈെൻറ ദുഃഖത്തിലും പ്രാർഥനയിലും സോഷ്യൽ വെൽഫെയർ അസോസിയേഷനും പങ്കുചേരുന്നു.
മൈത്രി അസോസിയേഷൻ
ബഹ്റൈെൻറ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ. അദ്ദേഹം പ്രവാസ സമൂഹത്തെ ചേർത്തുപിടിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.
ആധുനിക ബഹ്‌റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ബഹ്‌റൈൻ ജനതക്കും ആൽ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിെൻറ വേർപാട് വലിയ നഷ്‌ടമാണ്.
ഇന്ത്യൻ സോഷ്യൽ ഫോറം
ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്‌റൈൻ എന്ന രാജ്യത്തിനും പ്രവാസികൾക്കും തീരാ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീർഘവീക്ഷണവും ഉള്ള ഒരു പ്രധാനമന്ത്രിയെ നഷ്ടപ്പെട്ടതിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അതീവ ദുഃഖം രേഘപെടുത്തുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു
തണൽ ബഹ്‌റൈൻ ചാപ്റ്റർ
ബഹ്‌റൈെൻറ സർവതോമുഖ പുരോഗതിക്കായി കഠിനമായി പ്രയത്‌നിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. രാജാവിനോടും മറ്റു ഭരണാധികളോടും ചേർന്ന് അക്ഷരാർഥത്തിൽ രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തെ ഏറെ അനുകമ്പയോടെ നോക്കിക്കണ്ട ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ബഹ്‌റൈൻ രാജകുടുംബത്തിനും ജനതക്കും സർക്കാറിനുമുണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ ദുഃഖവും തണൽ ബഹ്‌റൈൻ ചാപ്റ്റർ രേഖപ്പെടുത്തി.
യു.പി.പി
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വേർപാടിൽ യു.പി.പി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്റൈെൻറ പുരോഗതിക്കായി കഠിനപ്രയത്നം ചെയ്ത, ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. ഈ രാജ്യത്ത് ഒരു വേർതിരിവുമില്ലാതെ എല്ലാവർക്കും ജീവിക്കാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കു വഹിച്ചു.
സിജി ബഹ്‌റൈൻ
ആധുനിക ബഹ്‌റൈെൻറ ശിൽപികളിൽ പകരംവെക്കാൻ കഴിയാത്ത വ്യക്തിത്വം ആയിരുന്നു പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. ബഹ്‌റൈന് മാത്രമല്ല മധ്യപൂർവ ദേശത്തിന് തന്നെ ഈ നഷ്ടം കനത്തതാണ്. പ്രവാസികളുടെ ഇഷ്ടനാടായി ഈ കൊച്ചുദ്വീപിനെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹത്തിെൻറ ദീർഘവീക്ഷണം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും മറ്റും അദ്ദേഹം വലിയ മാറ്റങ്ങൾക്കു നേതൃത്വം നൽകിയതായി സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻറ് ഷിബു പത്തനംതിട്ട, ചീഫ് കോഒാഡിനേറ്റർ പി.വി. മൻസൂർ എന്നിവർ പറഞ്ഞു.
കേരള കാത്തലിക് അസോസിയേഷൻ
ബഹ്‌റൈൻ ജനങ്ങൾക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗം. ബഹ്‌റൈെൻറ വളർച്ചയിലും വികസനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. യോഗത്തിൽ അരുൾ ദാസ്, വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി തുടങ്ങിയവർ പെങ്കടുത്തു. പ്രധാനമന്ത്രിയോടുള്ള ആദരസുചകമായി കെ.സി.എയുടെ ഔദ്യോഗിക പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തി വെക്കുന്നതായും, അദ്ദേഹത്തിെൻറ കുടുംബത്തിനും ബഹ്‌റൈൻ ജനതക്കും പ്രവാസി സമൂഹത്തിനും നേരിട്ട ദുഖത്തിൽ പങ്കുചേരുന്നതായും പ്രസിഡൻറ് റോയ് സി. ആൻറണിയും ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പറഞ്ഞു.
കാൻസർ കെയർ ഗ്രൂപ്
ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ് അനുശോചിച്ചു. സഹാനുഭൂതിയോടെ രോഗികൾ അടക്കമുള്ളവരെ സഹായിച്ച് മനുഷ്യത്വത്തിെൻറ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഗ്രൂപ് പ്രസിഡൻറ് ഡോ. പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കാൻസർ കെയർ ഗ്രൂപ് എക്സിക്യൂട്ടിവ് കമ്മിറ്റിയും മുഴുവൻ അംഗങ്ങളും ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി.
കെ എം സി സി ഹിദ്ദ്-അറാദ്-ഖലാലി
തദ്ദേശിയരേയെന്ന പോലെ പരസഹസ്രം വരുന്ന വിദേശീയരേയും സ്നേഹ വാത്സല്യത്തോടെ ദര്‍ശിക്കുകയും പരിഗണിക്കുകയും ചെയ്ത നന്മയുടെ നേര്‍ രൂപവും നേരിന്‍റെ നിറ ചൈതന്യവുമായിരുന്ന ബഹ്റൈന്‍ പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ വേര്‍പാടില്‍ കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ഇബ്റാഹീം ഹസന്‍ പുറക്കാട്ടിരി അറിയിച്ചു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ
ബഹ്‌റൈൻ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയങ്കരനായിരുന്ന ഭരണാധികാരിയെയാണ് നമുക്ക് നഷ്ടമായത്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം അത്യധികം അടുപ്പം പുലർത്തി.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ ദേഹ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. അസോസിഷൻ പ്രസിഡൻറ് ചെമ്പൻ ജലാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നാസർ മഞ്ചേരി, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, എൻ.കെ. മുഹമ്മദ് അലി, ദിലീപ്, കരീം, ശരീഫ്, മനോജ്, പ്രകാശൻ, രവി, മജീദ്, രഞ്ജിത്ത്, മൻഷീർ, ബാലൻ, സലാം, ഖൽഫാൻ, അലവി, കൃഷ്ണൻ, ആദിൽ എന്നിവർ സംസാരിച്ചു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
മനാമ:ബഹ്റൈന് പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.ബഹ്റിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.സ്വന്തം ജനതയെപ്പോലെ പ്രവാസികളെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറുപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ഊഷ്മളബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്.ലോകത്തിൽ സമാധാനം പുലരുന്നതിന് അദ്ദേഹം മുൻകൈ എടുത്തിരുന്നു എന്നും "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" അനുസ്മരിച്ചു
ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം
ബഹ്റൈൻ പ്രധാനമന്ത്രി ഷൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ സമൂഹത്തോട് വളരെ കരുതലും സ്നേഹവും കാട്ടിയ ഒരു മികച്ച ഭരണാധികാരിയും മനുഷ്യ സ്നേഹിയേയുമാണ് നഷ്ടമായതെന്ന് അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ
ദീർഘവീക്ഷണവും ഇച്ഛാശക്തിയും പ്രവാസി സമൂഹത്തോട് സഹാനു ഭൂതിയും ഉള്ള മികച്ച ഭരണാധികാരി ആയിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നത് ആയി പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
പത്ര കുറിപ്പിലൂടെ അറിയിച്ചു.
കൊയിലാണ്ടി കൂട്ടം
മികച്ച ഭരണാധികാരിയായ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം കനത്ത നഷ്ടമാണ്. ഇന്ത്യയുമായും പ്രവാസി സമൂഹവുമായും ഏറെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഒട്ടേറെ കാരുണ്യ സഹായങ്ങൾ അദ്ദേഹം നൽകിയത് മറക്കാനാവാത്തതാണ്. ബഹ്‌റൈെൻറ വികസനത്തിൽ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും.
മുഹറഖ് മലയാളി സമാജം
പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈെൻറ സമഗ്രവികസനത്തിനു അതുല്യമായ സംഭാവന ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ പ്രസിഡൻറ് അനസ് റഹീം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള
ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈൻ തിരൂർ കൂട്ടായ്മ
വിദേശിയെന്നോ സ്വദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ ചേർത്തുപിടിച്ച ഭരണാധികാരിയായിരുന്നു ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ മുൻകൂട്ടി കണ്ടു നടപ്പാക്കുന്ന ഉത്തമ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിെൻറ ഭരണപാടവം ചരിത്രലിപികളിൽ തുന്നിച്ചേർത്തതാണ്. രാജകുടുംബത്തിലെ അംഗങ്ങൾക്കും ബഹ്റൈൻ ജനതക്കും അവരുടെ വലിയ നഷ്ടത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.
ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ
ബഹ്റൈൻ എന്ന കൊച്ചുരാജ്യത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കിയതിെൻറ നായകനാണ് പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. രാജ്യത്തെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗത്തേയും അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു.
ബഹ്റൈൻ ശൂരനാട് കൂട്ടായ്മ
പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈെൻറ വികസനത്തിലും വളർച്ചയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രവാസ സമൂഹത്തെ ചേർത്ത് പിടിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ രൂപപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആധുനിക ബഹ്‌റൈൻ രൂപപ്പെടുത്താനും രാജ്യത്ത് സമാധാനവും ശാന്തിയും സാധ്യമാക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഓ ഐ സി സി ഗ്ലോബൽ
സ്വദേശികളോടൊപ്പം പ്രവാസികളെയും സ്വന്തജനമായി കരുതി സ്നേഹിച്ച ഹിസ് റോയൽ ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താൻ ആകാത്ത നഷ്ടമാണെന്ന് ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. അഞ്ചു പതിറ്റാണ്ട് കാലഘട്ടം പ്രധാനമന്ത്രി പദം അലങ്കരിച്ച അദ്ദേഹം ലോകത്തിലെ എല്ലാ നന്മകളെയും ആവാഹിച്ച് ഈ പവിഴ ദ്വീപിനെ ലോക രാജ്യങ്ങളിൽ ഉന്നത സ്ഥാനത്തെത്തിക്കുവാൻ പ്രയത്നിച്ച മഹത് വ്യെക്തിതമായിരുന്നു.
കോവിഡ് മഹാമാരിയൽ ലോകം മുഴുവൻ പകച്ചു നിന്നപ്പോൾ പ്രവാസികളെ കൈവിടാതെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹത്തിൻറെ കീഴിലുള്ള ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ബഹ്റൈൻറെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ബഹ്‌റൈന്‍ ഐ എം സി സി
അഭിനവ ബഹ്‌റൈന്‍ രാജ്യത്തിന്‍റെ ശില്‍പ്പികളില്‍ പ്രധാനിയും പ്രധാന മന്ത്രിയും ആയിരുന്ന പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല ഖലീഫയുടെ നിര്യാണത്തില്‍;ബഹ്‌റൈന്‍ ഐ എം സി സി അനുശോചനവും ദുഖവും രേഖപ്പെടുത്തി , പ്രവാസികളോട് ഏറെ മമതയും കാരുണ്യവും കാണിച്ചിരുന്ന ഷെയ്ഖ് ഖലീഫ ബഹറിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച ഭരണാധികാരി ആയിരുന്നു എന്നും ബഹ്‌റൈന്‍ ഐ എം സി സി അനുസ്മരിച്ചു , ഇന്ത്യയോടും ഇന്ത്യക്കാരോടും എന്നും നല്ല അടുപ്പവും സഹവര്‍ത്തിത്വവും കാത്തു സൂക്ഷിച്ച ഒരു നല്ല ഭരണാധികാരിയെ ആണ് ബഹറിന് നഷ്ടമായത് ,ഈ ദുഖത്തില്‍ ബഹ്‌റൈന്‍ ഐ എം സി സി യും പങ്ക് ചേരുന്നതായി പ്രസിടണ്ട് പുളിക്കല്‍ മൊയ്തീന്‍ കുട്ടിയും ജനറല്‍സെക്രട്ടറി കാസിം മലമ്മല്‍ ട്രഷറര്‍ പി വി സിറാജ് എന്നിവര്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു
നിയാർക്ക് ബഹ്‌റൈൻചാപ്റ്റർ
പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണത്തിൽ നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
ആർ. എസ്. സി ബഹ്‌റൈൻ
ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ അനുശോചനം രേഖപ്പെടുത്തി. വിദേശികളെ പ്രത്യേകിച്ചും ഇന്ത്യൻ ജനതയെ ചേർത്തു പിടിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് ആർ.എസ്.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു.
THE INDIAN SCHOOL BAHRAIN (ISB)
The Indian School Bahrain (ISB) expressed condolences on the passing away of HRH Prince Khalifa bin Salman Al Khalifa, the Prime Minister of the Kingdom of Bahrain. On behalf of the ISB Executive Committee, Hon. Chairman Prince S Natarajan said that the Indian School has always received immense support from the Prime Minister whose lasting legacy will be cherished throughout the region for generations to come.
The Indian School Bahrain (ISB) fraternity deeply mourns the sad demise of HRH Prince Khalifa bin Salman Al Khalifa. He was one of the architects of the Kingdom and he leaves behind a rich legacy. We offer our condolences and prayers. May the Almighty rest the soul of the deceased to rest in eternal peace.
Hon. Chairman, Hon. Secretary and the members of the Executive Committee, Principal, Staff, Parents and Students.
WOMEN OF INDIA SERIES BAHRAIN (WISB)
Women Of India Series Bahrain (WISB) express its deepest condolences on the sad demise of HRH Prince Khalifa bin Salman Al Khalifa. “As a women’s group, WISB finds the loss irreparable to all daughters of this kingdom – both citizens and residents. HRH was a father-figure, a progressive leader, and a visionary to whom we remain grateful for his ever so compassionate care. We extend our prayers to the mourning royal family and the people of this nation, as the country grieves the loss of its heroic son and an iconic leader.” Sumithra Praveen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."