ബംഗാളിലെ ഭട്പ്പാറയില്‍ വീണ്ടും ഏറ്റുമുട്ടല്‍
ഭട്പ്പാറ: അക്രമബാധിത നഗരം എന്നറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ ഭട്പ്പാറയില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഒരു സംഘം ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ആയിരുന്നു സംഭവം. നിരവധി പേര്‍ക്ക് പരുക്കേറ്റു. വ്യാഴാഴ്ച നടന്ന രാഷ്ട്രീയ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേതുടര്‍ന്ന് ഭട്പ്പാറ സന്ദര്‍ശിക്കാന്‍ ബി.ജെ.പിയുടെ മൂന്നംഗ പ്രതിനിധിസംഘം എത്തിയിരുന്നു.
മുന്‍ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, ബി.ജെ.പി നിയമസഭാംഗങ്ങളായ സത്യപാല്‍ സിങ്, ബി.ഡി റാം എന്നിവര്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ച് ഭട്പ്പാറ സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും ബി.ജെ.പി പ്രസിഡന്റ് കൂടിയായ അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതിനിധി സംഘങ്ങളുടെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ചനടന്ന അക്രമത്തെ തുടര്‍ന്ന് വലിയ സമ്മേളനങ്ങള്‍ക്കുള്ള വിലക്ക് ലംഘ്ച്ചുകൊണ്ട് രണ്ട് ഗ്രൂപ്പുകള്‍ പരസ്പരം ഏറ്റുമുട്ടി, പരസ്പരം ബോംബുകളും കല്ലുകളും എറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശി. സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രയും ബി.ജെ.പി പ്രവര്‍ത്തകരും പരസ്പരം പഴിചാരി. ഈ പ്രദേശത്തിന്റെ രാഷ്ടീയ ആധിപത്യത്തിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായത്. നേരത്തേ സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റെയും പ്രതിനിധി സംഘം പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."