ഫയാസിന്റെ കിളിമൊഴിയിലും സൗന്ദര്യത്തിലും മയങ്ങിയത് നിരവധി സ്ത്രീകള്‍ !!!
ചേവായൂര്‍: 17 കാരിയെ തട്ടിക്കൊണ്ട് പോയതിന് മംഗലാപുരത്ത് പിടിയിലായ ഫയാസിന്റെ കിളിമൊഴിയിലും സൗന്ദര്യത്തിലും മയങ്ങി വീണത് നിരവധി സ്ത്രീകളും. കോഴിക്കോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി പരിശീലത്തിനെത്തിയ ഫയാസ് മുബീന്‍ ഏറെ സമയം ചെലവഴിച്ചത് സ്ത്രീകളുമായുള്ള ചാറ്റിങ്ങിനും ഫോണ്‍ സംഭാഷണത്തിനുമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വിവിധ പോസുകളിലുള്ള തന്റെ ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളാണ് 20കാരനായ ഫയാസിന് പ്രചോദനമായത്. ഫയാസ് പിടിയിലായതോടെ ഇയാളുമായുള്ള ബന്ധം പുറത്ത് പറയാനാകാത്ത അവസ്ഥയിലാണ് പല സ്ത്രീകളും. ഇതില്‍ പലരും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇയാളെ അണ്‍ ഫ്രണ്ട് ചെയ്തിരിക്കുകയാണ്. എറണാംകുളം സ്വദേശിയായ ഫയാസ് നവമാധ്യമങ്ങളില്‍ തന്റെ ചിത്രത്തോടൊപ്പം മറ്റ് ചിത്രങ്ങളും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് സ്ത്രീകള്‍ക്കിടയില്‍ സ്വപ്ന സൗന്ദര്യത്തിന് ഉടമയാകുകയായിരുന്നു. ഇയാളുടെ സൗന്ദര്യത്തിലും സംസാരത്തിലും ആകൃഷ്ടരായ പെണ്‍കുട്ടികളും സ്ത്രീകളും ഫയാസുമായി കൂട്ടുകൂടാന്‍ മത്സരിച്ചു.
കുമ്പളയില്‍ രണ്ട് സെന്റ് ഭൂമിയില്‍ കൊച്ചു വീട്ടില്‍ താമസിക്കുന്ന ഫയാസ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഡീജെ ആണെന്നായിരുന്നു വലയിലാക്കിയ സ്ത്രീകളെയെല്ലാം വിശ്വസിപ്പിച്ചത്. സത്യമറിയാതെ പലരും ഇയാളുമായി സൗഹൃദത്തിലായി. 10 മാസം മുന്‍പ് കോഴിക്കോട്ട് എത്തിയതിന് ശേഷമാണ് 17 കാരിയുമായി പരിചയത്തിലാവുന്നത്.
ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് നാടുവിട്ടു. അതിനിടെ എറണാംകുളത്തെ ഷോറൂമില്‍നിന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിലകൂടിയ ബൈക്ക് മോഷ്ടിച്ചു പെണ്‍കുട്ടിയെയുമായ് ഈ ബൈക്കില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒളിച്ചു താമസിച്ചു. ഒരാഴ്ച്ച മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ ചേവായൂര്‍ പോലിസില്‍ പരാതി നല്‍കി.
ഫയാസിന്റെ ഫോണ്‍ വിളികളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഫയാസിനെയും പെണ്‍കുട്ടിയെയും മംഗലാപുരത്ത് നിന്ന് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."