HOME
DETAILS

ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യവും തീവ്രശ്രമത്തില്‍

  
backup
November 13, 2020 | 12:59 AM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82


പട്‌ന: ബിഹാറില്‍ കേവല ഭൂരിപക്ഷം ലഭിച്ച എന്‍.ഡി.എ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ തന്നെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും അടങ്ങുന്ന മഹാസഖ്യവും സര്‍ക്കാര്‍ രൂപീകരണശ്രമം ഊര്‍ജിതമാക്കി. എന്‍.ഡി.എയിലെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച്.എ.എം) വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നീ കക്ഷികളെ അടര്‍ത്തിയെടുത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് ആര്‍.ജെ.ഡിയുടെ കണക്കുകൂട്ടല്‍. നിലവില്‍ 125 സീറ്റാണ് എന്‍.ഡി.എക്കുള്ളത്. അതാവട്ടെ കേവലഭൂരിപക്ഷത്തേക്കാള്‍ മൂന്ന് സീറ്റ് മാത്രമാണ് കൂടുതല്‍. ഈ സാഹചര്യത്തിലാണ് നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂടെകൂട്ടാന്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ശ്രമം നടത്തുന്നത്. എച്ച്.എ.എമ്മിനും വി.ഐ.പിക്കും നാലുവീതം സീറ്റുകളാണുള്ളത്. ഇതില്‍ ഒരുകക്ഷിയെ കിട്ടിയാല്‍ തന്നെ എന്‍.ഡി.എയുടെ ഭൂരിപക്ഷം നഷ്ടമാവും.
110 സീറ്റുകളുള്ള മഹാസഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തിന് 12 എം.എല്‍.എമാരെ കൂടി ആവശ്യമാണ്. എച്ച്.എ.എമ്മിനെയും വി.ഐ.പിയെയും കൂട്ടിയാല്‍ തന്നെ 118 ആവൂ. എന്നാല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ കൂട്ടാനായാല്‍ എളുപ്പം കേവലഭൂരിപക്ഷം ലഭിക്കും. മഹാസഖ്യവുമായി സഹകരിക്കുന്നതിന് മജ്‌ലിസിന് ബുദ്ധിമുട്ടില്ലെന്ന് അസദുദ്ദീന്‍ ഉവൈസി സൂചന നല്‍കിയിട്ടുമുണ്ട്. കൂടാതെ ഒരംഗമുള്ള ബി.എസ്.പിയും മഹാസഖ്യത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.
ഈ രണ്ടുകക്ഷികളുടെയും നിലപാട് അറിയാനായി ആര്‍.ജെ.ഡി പ്രത്യേക ദൂതന്‍മാരെയും അയച്ചിരുന്നു. ദൂതന്‍മാര്‍ രണ്ടുകക്ഷികളുടെയും നേതാക്കളെ കണ്ടതായാണ് സൂചന. എച്ച്.എ.എമ്മിന്റെയും വി.ഐ.പിയുടെയും എം.എല്‍.എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൂടെകൂട്ടാമെന്നാണ് ആര്‍.ജെ.ഡി ആലോചിക്കുന്നത്. വൈകാതെ തന്നെ മഹാസഖ്യത്തിന്റെ നേതാക്കള്‍ മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തില്‍ എല്ലാവരോടും തലസ്ഥാനമായ പട്‌നയില്‍ തന്നെ തുടരാന്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് നിര്‍ദേശം കൊടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഫലം പൂര്‍ണമായി വരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ആര്‍.ജെ.ഡി തുടക്കമിട്ടിരുന്നു.
സാധാരണനിലയില്‍ കേവലഭൂരിപക്ഷം ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാറുള്ള ബി.ജെ.പി ഇത്തവണ ധൃതി കാണിക്കാത്തത് എന്‍.ഡി.എയില്‍ കടുത്ത അവിശ്വാസം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. മുന്നണിയിലെ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുന്നതില്‍ നിതീഷിന് താല്‍പ്പര്യക്കുറവുള്ള കാര്യവും മഹാസഖ്യം അനുകൂലഘടകമായാണ് കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  a month ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  a month ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  a month ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  a month ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  a month ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  a month ago
No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  a month ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  a month ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  a month ago