കാര്‍ട്ടൂണ്‍ വിവാദം: എ.കെ ബാലനെയും കെ.സി.ബി.സിയെയും വിമര്‍ശിച്ച് കാനം
കൊല്ലം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെയും കെ.സി.ബി.സിയെയും വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മലയാളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണായ 'കിട്ടുമ്മാവന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷം കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ട്ടൂണ്‍ വിഷയത്തില്‍ സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം ഇടതുപക്ഷ സമീപനമല്ല. മന്ത്രി ബാലന്റെ സമീപനത്തോട് യോജിപ്പില്ല. എന്തിന്റെയും അടിവേരു നോക്കുന്നത് ശരിയല്ല. വിമര്‍ശനം ശരിയാണോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്. അങ്കമാലിയില്‍ വിമോചന സമരത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച കെ.സി.ബി.സി എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് കാനം ചോദിച്ചു.
കാര്‍ട്ടൂണ്‍ വിവാദത്തില്‍ രംഗത്തുവന്ന കെ.സി.ബി.സി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല.
മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമല്ല ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടത്. അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണ്. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നെ മന്ത്രിയുടെ സമീപനം ശരിയല്ല. വിവാദത്തിന് പിന്നില്‍ താല്‍പര്യങ്ങളുണ്ട്, ഇക്കാര്യത്തില്‍ സന്ധി ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."