HOME
DETAILS

ഇമ്രാന്‍ ഖാന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു; വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും

  
backup
September 20, 2018 | 11:11 AM

46456549876531313-2

ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ചര്‍ച്ച തുടരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ച ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭാ സമ്മേളനം നടക്കുന്നതിന്റെ ഇടയിലാവും കൂടിക്കാഴ്ച.

സെപ്റ്റംബര്‍ 14നാണ് ഇമ്രാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. 2015 ല്‍ തകര്‍ന്നുപോയ ഇന്ത്യ- പാക് ചര്‍ച്ച തുടരണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ മുന്നോടിയായി പാക് വിദേശകാര്യ മന്ത്രി മഹ്മൂദ് ഖുറേഷിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ചര്‍ച്ച നടത്തട്ടേയെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

യോഗത്തിന്റെ സമയം വിദേശകാര്യ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് മന്ത്രാലയം വക്താവ് രവീശ് കുമാര്‍ പറഞ്ഞു. കൂടിക്കാഴ്ചയിലെ അജണ്ടയും ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ തര്‍ക്കടമടക്കം പരിഹരിച്ച് നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ കത്തില്‍ പറയുന്നു. പാകിസ്താനും ഇന്ത്യയും തമ്മില്‍ നിഷേധിക്കാനാവാത്ത ബന്ധമുണ്ട്. നമ്മള്‍ അത് ജനങ്ങളിലേക്കും പ്രത്യേകിച്ച് പുതിയ തലമുറയിലേക്കും പകര്‍ന്നുകൊടുക്കണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവര്‍ക്കും ഗുണമുണ്ടാകുന്ന സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ പറയുന്നു.

ഇതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരായ മഖ്ദൂം ഷാ മഹ്മൂദ് ഖുറേഷിയും സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ നടക്കുന്ന സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇതു നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അവസരം നല്‍കാമെന്നും തകര്‍ന്നുപോയ ചര്‍ച്ച പുനരാരംഭിക്കണമെന്നും മോദിക്ക് അയച്ച കത്തില്‍ പറയുന്നു.


 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago