HOME
DETAILS
MAL
മോട്ടോര്‍ വാഹന നികുതിയില്‍നിന്ന് സര്‍ക്കാര്‍ കിഫ്ബിക്ക് നല്‍കിയത് 902 കോടി
backup
June 22 2019 | 18:06 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ച മോട്ടോര്‍ വാഹന നികുതിയില്‍നിന്ന് ഇതുവരെ 902.88 കോടി രൂപ സംസ്ഥാനത്തെ നിര്‍മാണ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനായി രൂപീകരിച്ച കിഫ്ബിക്ക് നല്കി. മോട്ടോര്‍ വാഹന നികുതി ഇനത്തിലും പെട്രോള്‍, ഡീസല്‍ സെസിലൂടെയും ലഭിക്കുന്ന തുകകള്‍ ഒരുമിച്ചാണ് കിഫ്ബി നിധിയിലേക്ക് സര്‍ക്കാര്‍ വകകൊള്ളിക്കുന്നത്. ഇത്തരത്തില്‍ കിഫ്ബിയിലേക്ക് മാറ്റിയ തുക ഉയര്‍ന്ന പലിശനിരക്കും മറ്റും കണക്കിലെടുത്ത് ദേശസാല്‍കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സ്ഥിരം നിക്ഷേപമായും സേവിങ്സ് നിക്ഷേപമായുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥിരം നിക്ഷേപങ്ങളില്‍നിന്ന് കിഫ്ബിക്ക് ഇതുവരെ 78.73 കോടി രൂപ പലിശയായും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."