അഴിച്ചുപണി പാര്‍ട്ടിക്ക് ഉണര്‍വേകും: കെ. മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ അഴിച്ചുപണി പാര്‍ട്ടിക്കു പുത്തനുണര്വേകുമെന്നു കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം തലവനായി നിയമിക്കപ്പെട്ട കെ. മുരളീധരന്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടിയെ യോജിച്ചു മുന്നോട്ടുനയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണു മുല്ലപ്പള്ളി രാമചന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കിങ് പ്രസിഡന്റുമാരും യോഗ്യരാണ്. താന്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിരുന്നില്ല. ഒന്നും ആവശ്യപ്പെടാതെ സ്ഥാനം തന്നതില്‍ നന്ദിയുണ്ട്. എല്ലാ സംസ്ഥാനത്തും വര്‍ക്കിങ് പ്രസിഡന്റുമാരുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ജയിക്കുകയെന്നതാണു ലക്ഷ്യം. കൂടുതല്‍ യുവാക്കളെ പ്രചാരണത്തിന്റെ ഭാഗമാക്കുമെന്നു പറഞ്ഞ അദ്ദേഹം കെ. സുധാകരന്റെ അതൃപ്തിയെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി.
സാമുദായിക ബാലന്‍സിങ് നോക്കുമ്പോള്‍ യോഗ്യതയുള്ള ചിലര്‍ വിട്ടുപോയിട്ടുണ്ടാകും. പണിയെടുക്കുന്നവര്ക്കാണു സ്ഥാനം കിട്ടിയിരിക്കുന്നത്. ഗ്രൂപ്പില്‍ കാര്യമില്ലെന്നു മനസിലായില്ലേയെന്നും മുരളീധരന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."