HOME
DETAILS
MAL
സംവരണ അട്ടിമറി: സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി
backup
November 13 2020 | 14:11 PM
കോഴിക്കോട്: സംവരണ അട്ടിമറിക്കെതിരെ സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ജുമുഅ നിസ്കാര ശേഷം പള്ളികളില്‍ വച്ചാണ് ഒപ്പുശേഖരണം നടത്തിയത്.
പള്ളികളില്‍ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയാണ് ഒപ്പുശേഖരണം നടത്തിയത്. മഹല്ല് മദ്റസ കമ്മിറ്റികള്‍, സുന്നി യുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, സുന്നി മഹല്ല് ഫെഡറേഷന്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ മുദരിസീന്‍, ജംഇയ്യത്തുല്‍ ഖുത്വബാഅ്, സമസ്ത പ്രവാസി സെല്‍ തുടങ്ങിയ സമസ്തയുടെ കീഴ്ഘടകങ്ങളുടെ നേതൃത്വത്തിലാണ് ഒപ്പുകള്‍ സംഘടിപ്പിച്ചത്.
ശേഖരിച്ച ഒപ്പുകള്‍ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍, മേഖലാ, ജില്ലാ കമ്മിറ്റികള്‍ മുഖേന നവംബര്‍ 18നകം കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ എത്തിക്കണമെന്ന് സമസ്ത സംവരണ സംരക്ഷണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."