മരിച്ചയാളുടെ മകനെ ഭീഷണിപ്പെടുത്തി ഒരുലക്ഷം വാങ്ങിയ സി.ഐക്കും എ.എസ്.ഐക്കും സസ്പെന്ഷന്
തൊടുപുഴ: കൈക്കൂലി നല്‍കിയില്ലെങ്കില്‍ വീട്ടില്‍ നടന്ന ആത്മഹത്യ കൊലപാതകമാക്കി കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പൊലിസുകാരന്റെ പിതാവില്‍ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ നെടുങ്കണ്ടം സി.ഐ ക്കും എ.എസ്.ഐക്കും സസ്പെന്ഷന്.
നെടുങ്കണ്ടം സി.ഐ ബി. അയ്യൂബ്ഖാന്‍, എ.എസ്.ഐ സാബു മാത്യൂ എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി കെ ബി വേണുഗോപാലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ സസ്പെന്‍ഡ് ചെയ്തത്.
ആത്മഹത്യ ചെയ്ത ഗൃഹനാഥന്റെ മകന് സുലൈമാന്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സി.ഐ ബി അയ്യുബ്ഖാനെ മുല്ലപ്പെരിയാറിലേക്കും എ.എസ്.ഐ സാബുവിനെ ജില്ലാ െ്രെകം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കും സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണച്ചുമതല നല്‍കിയിരുന്ന ജില്ലാ െ്രെകം റെക്കോര്‍ഡ്സ് ഡിവൈ.എസ.്പി പി .സുകുമാരന്റെ പ്രാഥമിക അന്വേഷണത്തില്‍, പണം നല്‍കിയതിനു തെളിവു ലഭിച്ചതോടെയാണ് ഇരുവരേയും സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ആറിനു തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്ത(86)റെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ 8.30ന് വീടിനുള്ളിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. ശുചിമുറിയില്‍ കയറിയ ശേഷം ദീര്‍ഘ സമയം പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ വാതില്‍ തകര്‍ത്തു പരിശോധിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയിലാണ് മീരാന്‍ റാവുത്തറെ കണ്ടെത്തിയത്.
അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള മനോവേദനയിലാണ് മീരാന്‍ റാവുത്തര്‍ മരിച്ചതെന്നാണ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. മരിച്ച മീരാന്‍ റാവുത്തറുടെ ചെറുമകന് സിവില്‍ പൊലിസ് ഓഫിസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."