ഡി.എല്‍.ഇ.ഡി കോഴ്സ് നിര്‍ത്തലാക്കിയതിനെതിരേ ഉര്‍ദു അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഹൈസ്കൂള്‍ ഭാഷാധ്യാപക യോഗ്യതയായ ഡി.എല്‍.ഇ.ഡി കോഴ്സ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് (കെ.യു.ടി.എ) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഭാഷാ പഠനത്തേയും ഭാഷാധ്യാപക വിദ്യാര്‍ഥികളേയും പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിച്ച് ഡി.എല്‍.ഇ.ഡി പ്രവേശനം നടത്തണമെന്നും പൊതുവിദ്യാഭ്യാസരംഗം കലുഷിതമാക്കുന്ന രീതിയില്‍ ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നും യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രസിഡന്റ് എം. ഹുസൈന് അധ്യക്ഷനായി. ജന. സെക്രട്ടറി വി.വി.എം ബഷീര്‍ സ്വാഗതവും സെക്രട്ടറി എന്‍. സന്തോഷ് നന്ദിയും പറഞ്ഞു. ട്രഷറര്‍ ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട്, അസീസ് കാസര്‍കോട്, ബഷീര്‍ കണ്ണൂര്‍, ഖാദര്‍ കണ്ണൂര്‍, നജീബ് മണ്ണാര് വയനാട്, സലാം മലയമ്മ, കരീം മഞ്ചേരി, ഖയ്യൂം തൃശൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."