എ.ടി.എമ്മില്‍നിന്ന് ലഭിച്ചത് കളറിളകിയതും മുഷിഞ്ഞതുമായ നോട്ടുകള്‍
എടച്ചേരി: പുതിയങ്ങാടിയിലെ എ.ടി.എമ്മില്‍ നിന്നും അധ്യാപകന് പിന്‍വലിച്ച നോട്ടുകളില്‍ ഏറെയും മുഷിഞ്ഞതും കളറിളകിയതുമായ നോട്ടുകള്‍.
എടച്ചേരി പുതിയങ്ങാടിയിലെ ഇന്ത്യ വണ്‍ എ.ടി.എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിച്ച എടച്ചേരി സ്വദേശിയും മലപ്പുറം നെടുവ ഗവ.സ്കൂള്‍ അധ്യാപകനുമായ ടി.വി രാധാകൃഷ്ണനാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. 16,000 രൂപ പിന്‍വലിച്ചപ്പോള്‍ 10,000 ത്തിന്റെ രണ്ടായിരം രൂപ നോട്ടുകളാണ് മുഷിഞ്ഞും കളറിളകിയതുമായി ലഭിച്ചത്.ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ എടച്ചേരി സര്‍വിസ് ബാങ്ക് ജീവനക്കാരും പുതിയങ്ങാടിയിലെ വ്യാപാരികളും തയാറായില്ലെന്ന് അധ്യാപകന് പറഞ്ഞു. ലഭിച്ച പണം ഇനി എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇയാള്‍.
സ്വകാര്യ ഏജന്‍സികളാണ് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്നത്. ബാങ്ക് നല്കുന്ന പുതിയ നോട്ടുകള്‍ക്ക് പകരം മുഷിഞ്ഞതും കളറിളകിയതുമായ പണമാണ് സ്വകാര്യ ഏജന്‍സികള്‍ നിറയ്ക്കുന്നതെന്ന പരാതിനേരത്തെ തന്നെ വ്യാപകമായിരുന്നു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."