കര്‍ണാടക വഖഫ് ബോര്‍ഡിന്റെ തലപ്പത്ത് അഡൂര്‍ സ്വദേശി
മുള്ളേരിയ: കര്‍ണാടക വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയില്‍ മലയാളി. കാസര്‍കോട് അഡൂര്‍ സ്വദേശിയായ ബി. ഇബ്രാഹിം ആണ് ചുമതലയേറ്റത്. കര്‍ണാടക അര്‍ബന്‍ വികസന കോര്‍പറേഷന്‍ കമ്മിഷണറായി പ്രവര്‍ത്തിക്കവെയുള്ള അധിക ചുമതലയാണിത്. മംഗളുരു സിറ്റി കോര്‍പറേഷന്‍ കമ്മിഷണറായും ദക്ഷിണ കാനറ ജില്ല ഡെപ്യൂട്ടി കമ്മിഷണറായും പ്രവര്‍ത്തിച്ചു.
കര്‍ണാടക അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ വിവിധ തസ്തികകളിലെ ദീര്‍ഘകാലസേവനത്തിനു ശേഷം 2013 ഓഗസ്റ്റിലാണ് യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ അദ്ദേഹത്തിന് ഐ.എ.എസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്.
1986ല്‍ സിവില്‍ സര്‍വിസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കലക്ടറായി. 1990ല്‍ കര്‍ണാടക ഭരണ സര്‍വിസില്‍ ചേര്‍ന്നു.
1990 മുതല്‍ 92വരെ പ്രൊബേഷണറി കെ.എ.എസ് ഓഫിസറായി കാര്‍വാറിലും തുടര്‍ന്ന് 94 വരെ കൊങ്കണ്‍ റെയില്‍വേ ഭൂമിയേറ്റെടുക്കല്‍ ഓഫിസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പി ഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണറായി. 1994മുതല്‍ 1995വരെ സകലേശ്പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്ഠിച്ചു. ഈ പ്രദേശങ്ങളില്‍ വയോജന വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
1996ല്‍ മംഗളൂരു സിറ്റി കോര്‍പറേഷന്‍ കമ്മിഷണറായി. കര്‍ണാടകയിലെ മികച്ച കോര്‍പറേഷന്‍ കമ്മിഷണറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് എം.ഡി, മൈസൂര്‍ സിറ്റി കോര്‍പറേഷന്‍ കമ്മിഷണര്‍ ചുമതലകളും വഹിച്ചു. മൈസൂര്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാറായും പ്രവര്‍ത്തിച്ചു.
2005ല്‍ രാജീവ്ഗാന്ധിപരിസ്ഥിതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇബ്രാഹിം കമ്മിഷണറായിരിക്കെ 2006ല്‍ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭ അംഗീകാരം മൈസൂര്‍ കോര്‍പറേഷനു ലഭിച്ചു. മലയാളം നന്നായി വഴങ്ങുന്ന ഇബ്രാഹിമാണ് കേരള മുഖ്യമന്ത്രിയടക്കമുള്ളവരുടെ കര്‍ണാടക സന്ദര്‍ശനത്തില്‍ അവര്‍ക്കൊപ്പം അനുഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."