ഉപതെരഞ്ഞെടുപ്പ് ജില്ലയില്‍ സീറ്റ് നിലനിര്‍ത്തി ഇരുമുന്നണികളും
കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നണികള്‍ സീറ്റ് നിലനിര്‍ത്തി.
ഫറോക്ക് നഗരസഭയിലും ചെക്യാട് ഗ്രാമപഞ്ചായത്തിലും പന്തലായനി ബ്ലോക്ക് പഞ്ചായത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഫറോക്കില്‍ ഇരിയംപാടം 38-ാം ഡിവിഷന് എല്‍.ഡി.എഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അഡ്വ.കെ.എം ഹനീഫയെ 82 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ കെ.എം അഫ്സല് പരാജയപ്പെടുത്തിയത്.
ആകെ പോള്‍ ചെയ്ത 988 വോട്ടില്‍ 527 എണ്ണം എല്‍.ഡി.എഫും യു.ഡി.എഫ് 445 വോട്ടും നേടി. എസ്.ഡി.പി.ഐക്ക് 12 ഉം വെല്‍ഫെയറിന് നാലും വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ.എമ്മിലെ കെ.എം അബ്ദുള്‍ റഷീദിന്റെ നിര്യാണത്തെ തുടര്‍ാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെക്യാട് ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് പാറക്കടവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഐ.യു.എം.എല്‍ സ്ഥാനാര്‍ഥി അനീഫ (പി.കെ. ഹനീഫ) 679 വോട്ടുകള്‍ നേടി വിജയിച്ചു.
529 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കുമാരന് പൊന്കുന്നുമ്മല് 150 വോട്ട് നേടി. 829 വോട്ടാണ് വാര്‍ഡില്‍ പോള്‍ ചെയ്തത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ വെങ്ങളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി നാരായണി 2964 വോട്ടുകള്‍ നേടി വിജയിച്ചു. 1251 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷൈജ ബിജു 1713 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീജ 408 വോട്ടും നേടി. 5085 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ പോള്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."