മധ്യപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല; ഗര്‍ഭിണിയായ സഹോദരിയെ കൗമാരക്കാര്‍ വെടിവച്ചുകൊന്നു
ഇന്‍ഡോര്‍: സുപ്രിംകോടതിയുടെ കര്‍ശനമായ ഇടപെടലുകള്‍ക്കിടെയും മധ്യപ്രദേശില്‍ നിന്ന് വീണ്ടുമൊരു ദുരഭിമാനക്കൊല. ഇതരജാതിയില്‍പ്പെട്ട പുരുഷനെ വിവാഹംചെയ്ത 21കാരിയായ ഗര്‍ഭിണിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവച്ചുകൊലപ്പെടുത്തി. ആറുമാസം ഗര്‍ഭിണിയായ ബുല്‍ബുല്‍ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുല്‍ദീപ് രജാവതിന്റെ പരാതിയില്‍ പൊലിസ് കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
ഇന്നലെ ഇന്‍ഡോറിലാണ് സംഭവം. വീട്ടുകാരുടെ ആഗ്രഹങ്ങള്‍ക്കു വിരുദ്ധമായി യുവതി ഇതരജാതിയില്‍പ്പെട്ട പുരുഷന്റെ കൂടെ വിവാഹം കഴിച്ചു ജീവിക്കാന്‍ തീരുമാനിച്ചതാണ് കൗമാരസഹോദരങ്ങളായ കാര്‍ത്തിക്, ശുഭം എന്നിവരെ ക്രൂരകൃത്യംചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇന്‍ഡോര്‍ സബ്ഡിവിഷണല്‍ ഓഫിസര്‍ ഓഫ് പൊലിസ് രാംകുമാര്‍ റായ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ഇന്‍ഡോറിലെ റവദ് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. എട്ടുമാസം മുന്‍പായിരുന്നു വിവാഹം. അതിനു ശേഷം ഗ്രാമം വിട്ട് ഊട്ടിയില്‍ താമസിച്ചിരുന്ന ദമ്പതികള്‍ അടുത്തിടെയാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ ഭര്‍ത്താവിന്റെ വീട്ടില്‍വച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ സഹോദരങ്ങള്‍ യുവതിയെ വെടിവച്ചുകൊന്നത്. വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ചാണ് സഹോദരങ്ങള്‍ യുവതിയെ കൊലപ്പെടുത്തിയത്. വെടിയേറ്റ് യുവതിയുടെ തലതകര്‍ന്ന് തല്‍ക്ഷണം മരിച്ചു. കൃത്യത്തിന് ശേഷം പ്രതികള്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.
Honour killing: Pregnant woman shot dead by teenage brothers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."