HOME
DETAILS
MAL
അകക്കണ്ണ് തുറപ്പിക്കാന്‍ 'ഇന്‍സൈറ്റു'മായി ജനമൈത്രി പൊലിസ്
backup
September 21 2018 | 05:09 AM
കല്ലിക്കണ്ടി: പാനൂര്‍, കൊളവല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാനുളള പദ്ധതികളുമായി ജനമൈത്രി പൊലിസ്. യോഗ്യരായ ഉദ്യോഗാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയാറാക്കുന്നതിന് പാനൂര്‍ സി.ഐ ബെന്നിയുടെ നേതൃത്വത്തില്‍ 'ഇന്‍സൈറ്റ്' എന്ന പേരില്‍ പദ്ധതിക്ക് രൂപം നല്കി. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പൊയിലൂര്‍ ഭാഗത്തെ മാനേജ്മെന്റ്, പിന്തുണാ സമിതികള്‍ നിലവില്‍ വന്നു.
സെന്‍ട്രല്‍ എല്‍.പി സ്കൂളില്‍ കൊളവല്ലൂര്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വി.പി സബിത അധ്യക്ഷയായി. രാജു കാട്ടുപുനം പദ്ധതി വിശദീകരിച്ചു. വി.പി ചാത്തു, ഇ. സുരേഷ് ബാബു, ഓട്ടാണി നാണു, ടി.പി അബൂബക്കര്‍ ഹാജി, എ.പി വസന്ത, കെ.സി വസന്ത, എ.സി ഷൈറീന, വി.പി ബാലന്, കെ. അബൂബക്കര്‍, ടി.പി പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."