HOME
DETAILS
MAL
കോഹ്‌ലിക്ക് പിഴ
backup
June 23 2019 | 18:06 PM
ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പിഴ. ജസ്പ്രീത് ബുംറ എറിഞ്ഞ 29-ാം ഓവറില്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാനെതിരേയുള്ള എല്‍ബി.ഡബ്ല്യു അപ്പീല്‍ നടത്തുന്നതിനിടെയാണ് സംഭവം. പാക് അമ്പയര്‍ അലീം ദാറിന് നേരെ പാഞ്ഞടുത്ത് അപ്പീല്‍ ചെയ്ത കോഹ്‌ലിയുടെ നടപടിക്കാണ് ഐ.സി.സി പിഴ ചുമത്തിയിട്ടുള്ളത്. ഐ.സി.സി പെരുമാറ്റ ചട്ടത്തില്‍ ലെവല്‍ 1 കുറ്റമാണ് കോഹ്‌ലിക്കെതിരേ ചുമത്തിയിട്ടുള്ളത്. 25 ശതമാനം മാച്ച് ഫീസ് ആണ് പിഴയായി ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."