ഇസ്രാഈല്‍ കുടിയേറ്റക്കാരന്‍ ഫലസ്തീനിയെ വെടിവെച്ചു കൊന്നു
ജറുസലം: അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രാഈല്‍ കുടിയേറ്റക്കാരന്‍ ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നു. തടവുകാരുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.
പ്രതിഷേധക്കാരുടെ ഇടയിലേക്ക് കാറിടിച്ചു കേറ്റാനുള്ള ഇസ്രാഈല്‍ പൗരന്റെ ശ്രമത്തെ തടഞ്ഞതാണ് കാരണം.
ഏപ്രില്‍ 17 മുതല്‍ നിരാഹാരസമരം തുടരുന്ന തടവുകാര്‍ക്കു പിന്തുണയായുള്ള സമരപരിപാടികള്‍ നടന്നു വരികയാണ്. വ്യാഴാഴ്ച വൈകുന്നേരം ജറുസലമിന് പുറത്തുള്ള സൈനിക ചെക്ക്പോയിന്റിന് സമീപം പ്രതിഷേധിക്കാനായി അല്‍ അമരിയിലെ അഭയാര്‍ഥി ക്യാംപിലെ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. ഇവരെ സൈന്യം തടഞ്ഞു. ഇതിനിടെയാണ് വെസ്റ്റ് ബാങ്കിലെ അധിനിവേശക്കാരില്‍ ഒരാള്‍ കാറുമായി സംഭവസ്ഥലത്തെത്തിയത്. ഇയാള്‍ ജനക്കൂട്ടത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാറിനു നേരെ കല്ലേറുണ്ടായി. ഉടന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി വെടിവെക്കുകയായിരുന്നു. അതേസമയം സൈന്യവും ജനക്കൂട്ടത്തിനു നേരെ വെടിവെപ്പു നടത്തി.
23കാരനായ മുഅ്താസ് ബാനി ശംസിയാണ് കൊല്ലപ്പെട്ടത്. 2015 മുതല്‍ ഫലസ്തീനികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളില്‍ 264 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."