ഭാരോദ്വഹനത്തില്‍ നിറസാന്നിധ്യമായി സൈനുദ്ദീന്‍
ആലപ്പുഴ: ആലപ്പുഴയിലെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യമായ ഇലയില്‍ സൈനുദ്ദീന്‍ കായിക മേഖലയിലും മികവിന്റെ നെറുകയില്‍. 1987 മുതല്‍ ആര്‍. രാമസ്വാമിയുടെ ജിമ്മില്‍ പോയി തുടങ്ങിയ സൈനുദ്ദീന്‍ 31 വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് പവര്‍ലിഫ്റ്റിങ് രംഗത്ത് എത്തിയത്.
സൈനുദ്ദീന്റെ കഴിവ് തിരിച്ചറിഞ്ഞ ഏഷ്യന്‍ പവര്‍ ലിഫ്റ്ററും കേരള പൊലിസിലെ സബ് ഇന്‍സ്‌പെക്ടറുമായ ആര്‍. ശരത്കുമാറാണ് സൈനുദ്ദീനെ ഈ രംഗത്തിറക്കിയത്. ഇപ്പോള്‍ ആലപ്പുഴയിലെ പ്രശസ്തമായ ആലപ്പി ജിമ്മിലെ അനീഷ്, സുരാജ് എന്നിവരുടെ ശിക്ഷണത്തിലാണ് സൈനുദ്ധീന്‍ പരിശീലനം നേടുന്നത്.
2017 ലെ അരങ്ങേറ്റത്തില്‍ കൊല്ലത്ത് നടന്ന സംസ്ഥാനതല മത്സരത്തില്‍ എം 1 വിഭാഗത്തില്‍ 59 കിലോയില്‍ ഒന്നാംസ്ഥാനത്തോടെ സ്വര്‍ണമെഡലും അണ്‍ എക്യുപെയ്ഡ് വിഭാഗത്തില്‍ രണ്ടാംസ്ഥാനം വെള്ളിമെഡലും കരസ്ഥമാക്കിയതിനെ തുടര്‍ന്ന് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന നാഷനല്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനമായ വെങ്കല മെഡല്‍ നേടിയതോടെയാണ് അഖിലേന്ത്യാ തലത്തില്‍ സൈനുദ്ദീന്‍ ശ്രദ്ധേയനായത്. 2018 ല്‍ ആലപ്പുഴയില്‍ നടന്ന സ്റ്റേറ്റ് ക്ലാസിക് ചാംപ്യന്‍ഷിപ്പില്‍ 59 എം 2 വിഭാഗത്തില്‍ ഒന്നാമതെത്തി സ്വര്‍ണ മെഡലും തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനമായ സ്വര്‍ണ മെഡലും കരസ്ഥമാക്കി.
ഈ മാസം 18 മുതല്‍ ദുബൈയില്‍ നടക്കുന്ന ഏഷ്യന്‍ ബെഞ്ച് പ്രസ് പവര്‍ ലിഫ്റ്റിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ സെലക്ഷന്‍ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരില്‍നടന്ന സ്റ്റേറ്റ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ക്ലാസിക്കില്‍ ഒന്നാംസ്ഥാനം സ്വര്‍ണമെഡലും പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന്റെ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു.
ജമാഅത്ത് കൗണ്‍സില്‍ ജില്ലാസെക്രട്ടറി, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, എം.ഇ.എസ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്, റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി, മയക്കുമരുന്ന് വിരുദ്ധ സമിതി മേഖലാ കണ്‍വീനര്‍ എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഭാര്യ: സഫീന. മക്കള്‍: അഹമ്മദ് ഷാരിഖ് ബി ടെക്. എസ്.കെ.എസ്. എസ്.എഫ് സ്റ്റേറ്റ് സേവനവിഭാഗം കണ്‍വീനര്‍ കൂടിയാണ്. ആലപ്പുഴ കാഡ് സെന്റര്‍ അക്കാഡമി മാനേജര്‍, ഫരീദമോള്‍(പുഷ്പഗിരി മെഡിക്കല്‍ കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി. സഫിയ(എം ഇ എസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."