ബിന്ദുവിന്റെ തിരോധാനം: സെബാസ്റ്റിയന് ഹാജരാകണം
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന് 24ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടിസ് നല്കി.
വസ്തുതട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന സെബാസ്റ്റിയന് ജാമ്യത്തിലിറങ്ങിയ ശേഷം തിരോധാനം അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഹാജാരാകാതെ ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കഴിഞ്ഞദിവസം കോടതി നിരസിച്ചു.
തുടര്‍ന്നാണ് 24ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ നാര്‍കോടിക് സെല്‍ ഡിവൈ.എസ്.പി നോട്ടിസ് നല്‍കിയത്.
പ്രളയകാലത്ത് പൊലിസ് സേനയെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും നിയോഗിച്ചതിനാല്‍ അന്വേഷണം കാര്യമായി നടത്താനായില്ല. വീണ്ടും അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ നടപടികള്‍.
കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനിയായ ബിന്ദു പത്മനാഭന്റെ ദുരൂഹ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇറ്റലിയിലുള്ള സഹോദരന് പ്രവീണ്‍ 2017 സെപ്റ്റംബറിലാണ് പരാതിപ്പെട്ടത്.
അന്വേഷണത്തിനിടെയാണ് ബിന്ദുവിന്റെ പേരിലുള്ള വസ്തു തട്ടിയെടുക്കല്‍, വ്യജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ കേസുകള്‍ സെബാസ്റ്റിയനെതിരേ കണ്ടെത്തിയത്. ഈ കേസുകളിലെല്ലാം ജാമ്യത്തിലാണ് സെബാസ്റ്റിയന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."