HOME
DETAILS
MAL
കോണ്‍ഗ്രസുമായും ബി.എസ്.പിയുമായും ഇനി സഖ്യമില്ലെന്ന് അഖിലേഷ്
backup
November 15 2020 | 01:11 AM
ലഖ്നൗ: 2022ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലമതേതര സഖ്യം ഉണ്ടാവില്ലെന്ന സൂചനനല്‍കി എസ്.പി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായും ബി.എസ്.പിയുമായും ഇനിയൊരു സഖ്യം ഉണ്ടാവില്ലെന്ന് അഖിലേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ചെറിയ കക്ഷികളുമായി സഖ്യംചേരുന്നത് പരിഗണിക്കും. ഇനിയൊരിക്കലും വലിയ പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കില്ല. ചെറുകക്ഷികളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ യു.പിയില്‍ സ്വാധീനമുള്ള രാഷ്ട്രീയ ലോക്ദളുമായി എസ്.പി സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്.പിയും ഒന്നിച്ച് മത്സരിച്ചെങ്കിലും ഇരുകക്ഷികള്‍ക്കും ഒരുചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."