HOME
DETAILS
MAL
മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
backup
September 21 2018 | 06:09 AM
ചേലക്കര: മധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിറമാല ആഘോഷം നടന്നു.
ഉത്സവകാല സമൃദ്ധിയ്ക്കായുള്ള പ്രാര്‍ഥനയോടെ നൂറ് കണക്കിന് വാദ്യകലാകാരന്മാരും, ഗജവീരന്മാരും തിരുവില്വാമലയിലെത്തി. കിഴക്കൂട്ട് അനിയന്‍മാരാരുടെ മേള പ്രമാണത്തോടെ പ്രഭാതശീവേലി നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള കാഴ്ച്ചശീവേലിയ്ക്ക് കലാമണ്ഡലം പരമേശ്വരമാരാര്‍ നേതൃത്വം നല്‍കി. തിമിലതായമ്പക, തായമ്പക, മദ്ദളകേളി, കൊമ്പ് കുഴല്‍പറ്റ്, മേളം, പഞ്ചവാദ്യം എന്നിവയും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരം കുലവാഴകളും, കുരുത്തോലകളും , പൂമാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. ശ്രീകോവില്‍ തിരുനാവയില്‍ നിന്നെത്തിച്ച താമര പൂക്കള്‍ കൊണ്ടാണ് അലങ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."