HOME
DETAILS
MAL
ധനരാജ് വധം: രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
backup
July 27 2016 | 20:07 PM
പയ്യന്നൂര്‍: സി.പി.എം പ്രവര്ത്തകന് കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. എട്ടിക്കുളം മൊട്ടക്കുന്നിലെ കൂനിച്ചീരെ മനൂപ്(22), കാങ്കോല്‍ വടശ്ശേരി മണലിലെ നടുക്കാരന്‍ വീട്ടില്‍ നികേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ബി.ജെ.പി പ്രവര്ത്തകന് അനൂപിന്റെ സഹോദരനാണ് മനൂപ്. ഇതോടെ കേസില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നേരത്തേ അറസ്റ്റിലായ നാല് പേര് റിമാന്റിലാണ്. ഇവരുടെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തളിപ്പറമ്പില്‍ വച്ച് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന പയ്യന്നൂര്‍ സി.ഐ പി രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റു ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."